30.4 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കാസർകോട് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി; കുറ്റം സമ്മതിച്ച് പ്രതി, അന്വേഷണം തുടങ്ങി പൊലീസ്
Uncategorized

കാസർകോട് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി; കുറ്റം സമ്മതിച്ച് പ്രതി, അന്വേഷണം തുടങ്ങി പൊലീസ്


കാസർകോട്: കാസർകോട് അമ്പലത്തറ കണ്ണോത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ബീനയാണ്(40) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ദാമോദരനെ(55) പൊലീസ് കസ്റ്റഡിയിലെടുത്തു. തർക്കത്തെ തുടർന്ന് കൊലപ്പെടുത്തുകയയിരുന്നുവെന്നാണ് വിവരം. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തല ഭിത്തിയിലിടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. താൻ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ദാമോദരൻ പൊലീസിന് പറഞ്ഞതായാണ് വിവരം. സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. കൂടുതൽ അന്വേഷണം നടത്തും. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.

Related posts

മലപ്പുറത്ത് രണ്ടര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ; മാതാവ് ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

Aswathi Kottiyoor

കേരള പൊലീസിന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്‌തു

Aswathi Kottiyoor

എൽഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്; വിവാദത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകിയേക്കും

Aswathi Kottiyoor
WordPress Image Lightbox