മ
അതേ സമയം, അൻവറിന്‍റെ നീക്കം ഡിഎംകെ മുന്നണിയിൽ ചേരാനെന്ന് സഹപ്രവര്‍ത്തകൻ ഇ.എ. സുകു പറഞ്ഞു. കേരളത്തിലെ എൽഡിഎഫ്, യുഡിഎഫ് മുന്നണികള്‍ ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്നില്ല. അന്‍വര്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിക്ക് ചേരാൻ കഴിയുന്നത് ഡിഎംകെ മുന്നണിയാണ്. ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്നത് ഡിഎംകെയാണ്. ഇക്കാര്യത്തിൽ കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് പോരായ്മയുണ്ട്. മലയോരമേഖലയിലെ വന്യമൃഗശല്യം ഫലപ്രദമായി നേരിടാനും തമിഴ്നാട് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഇതും ഇപ്പോഴത്തെ നീക്കത്തിന്‍റെ ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.