• Home
  • Uncategorized
  • മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; ‘കെ സുരേന്ദ്രനെതിരെ ഏതറ്റം വരേയും പോകും’, അപ്പീൽ നൽകുമെന്ന് സിപിഎം
Uncategorized

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; ‘കെ സുരേന്ദ്രനെതിരെ ഏതറ്റം വരേയും പോകും’, അപ്പീൽ നൽകുമെന്ന് സിപിഎം

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിയിൽ അപ്പീൽ നൽകുമെന്ന് സിപിഎം. കേസിൻ്റെ വിധി വന്നതായി അറിഞ്ഞു. എന്നാൽ വിശദമായി പഠിച്ചിട്ടില്ല. വിശദമായി പഠിച്ച ശേഷം അപ്പീൽ പോകുമെന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വിവി രമേശൻ പറഞ്ഞു. ഏറ്റവും വലിയ അഴിമതിയാണ് നടന്നത്. താൽക്കാലികമായി ബിജെപിക്ക് ലഭിച്ച ആശ്വാസമാണിത്. മേൽക്കോടതിയിൽ പോയി പുറത്തുകൊണ്ടുവരാനുള്ള പോരാട്ടം തുടരുമെന്നും വിവി രമേശൻ പറഞ്ഞു.

കോടതിയിൽ കഴിയാവുന്ന തെളിവുകളെല്ലാം ഹാജരാക്കിയിരുന്നു. സുരേന്ദ്രനെതിരെ ഏതറ്റം വരെയും പോവും. സുരേന്ദ്രൻ കുറ്റവാളിയാണെന്നാണ് ജനങ്ങൾ കരുതുന്നത്. എന്നാൽ കോടതിയിൽ നിന്ന് അനുകൂല വിധിയാണ് ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ മേൽക്കോടതിയിൽ പോയി ജനങ്ങൾക്ക് മുന്നിൽ തെളിയിക്കുമെന്നും വിവി രമേശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളുടേയും വിടുതൽ ഹർജി കോടതി അംഗീകരിക്കുകയായിരുന്നു. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചത്. നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചതിനാൽ കെ സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതില്‍ ഹാജരായിരുന്നു.

Related posts

വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു

Aswathi Kottiyoor

കൊമ്മേരിയിൽ 6 പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു; ആകെ ​രോ​ഗം ബാധിച്ചവർ 53 പേരായി

Aswathi Kottiyoor

ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox