• Home
  • Uncategorized
  • ‘മുട്ടുകാല് തല്ലിയൊടിക്കും’; കെഎസ്‍യു പ്രവർത്തകനെതിരെ എസ്‍എഫ്ഐ നേതാവിൻ്റെ ഭീഷണി, സംഭവം ആലത്തൂർ എസ്‍എൻ കോളേജിൽ
Uncategorized

‘മുട്ടുകാല് തല്ലിയൊടിക്കും’; കെഎസ്‍യു പ്രവർത്തകനെതിരെ എസ്‍എഫ്ഐ നേതാവിൻ്റെ ഭീഷണി, സംഭവം ആലത്തൂർ എസ്‍എൻ കോളേജിൽ


പാലക്കാട്: കെഎസ്‍യു പ്രവർത്തകന്‍റെ മുട്ട് കാല് തല്ലിയൊടിക്കുമെന്ന് എസ്‍എഫ്ഐ നേതാവിൻ്റെ ഭീഷണി. ആലത്തൂർ എസ്‍ എന്‍ കോളേജിലെ കെഎസ്‍യു പ്രവർത്തകൻ അഫ്സലിനെയാണ് എസ്‍ എഫ് ഐ നേതാവ് ഭീഷണിപ്പെടുത്തിയത്. എസ്‍ എഫ് ഐ ആലത്തൂർ ഏരിയ കമ്മറ്റിയംഗം തേജസ്, എസ്‍ എന്‍ കോളേജിലെത്തിയ എസ്‍ എഫ് ഐ നേതാക്കളുടെ ഫോട്ടോയെടുത്തതിനാണ് ഭീഷണി മുഴക്കിയത്. കോളേജിൽ പുറമേ നിന്നുള്ള കെ എസ്‍ യു – എസ്‍ എഫ് ഐ നേതാക്കൾക്ക് പ്രവേശനാനുമതിയില്ല. ഇത് ലംഘിച്ച് വന്നപ്പോഴാണ് ഫോട്ടോയെടുത്തത്. അഫ്സൽ ആലത്തൂർ പൊലീസിൽ പരാതി നൽകി.

Related posts

നരഭോജി ചെന്നായയെ പിടിച്ചുകെട്ടാനായില്ല; കൊല്ലപ്പെട്ടത് 9 പേർ, 5 വയസുകാരിയ്ക്കുനേരെയും ആക്രമണം

Aswathi Kottiyoor

ജസ്റ്റിസ് നിധിൻ മധുകർ ജാംദർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; രാജ്‌ഭവനിൽ സത്യപ്രതിജ്‌ഞ ചെയ്‌തു

Aswathi Kottiyoor

മലയാളകഥാസാഹിത്യം ദേശീയ സെമിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox