31.8 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • പിടിതരാതെ സ്വർണവില; ഇന്നും റെക്കോർഡ് വിലയിൽ വ്യാപാരം
Uncategorized

പിടിതരാതെ സ്വർണവില; ഇന്നും റെക്കോർഡ് വിലയിൽ വ്യാപാരം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. ഇന്നും പവന് 80 രൂപ ഉയർന്നു. ഇതോടെ സ്വർണവില 57000 ത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന്റെ വില 56,960 രൂപയാണ്.

തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഉയരുന്നത്. മൂന്ന് ദിവസംകൊണ്ട് 560 രൂപയാണ് സ്വർണത്തിനു വർധിച്ചത്. അമേരിക്കൻ പലിശ നിരക്ക്, ഭൗമരാഷ്ട്ര സംഘർഷങ്ങൾ, യുദ്ധം തുടങ്ങിയ സാഹചര്യങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര പിരിമുറുക്കങ്ങൾ തുടങ്ങിയ കാരണങ്ങളാൽ സ്വർണ്ണവില വർദ്ധിക്കുകയാണ് ചെയ്യുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 10 രൂപ ഉയർന്ന് 7,120 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,885 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. രണ്ട് രൂപയാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയായി.

Related posts

കോഴിക്കോട്ടെ ‘മാമി’ എവിടെ, ഒരു വർഷമായിട്ടും കാണാമറയത്ത്, ഒടുവിൽ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം രൂപീകരിച്ചു

Aswathi Kottiyoor

ബെയിലി പാലവുമായി സൈനിക വിമാനം 11.30ന് കണ്ണൂരിലെത്തും; 17 ട്രക്കുകളിലായി സാമഗ്രികൾ വയനാട്ടിൽ എത്തിക്കും

Aswathi Kottiyoor

സെൽഫി എടുക്കുന്നതിനിടെ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ആൺസുഹൃത്തിൽനിന്ന് 45,000 രൂപ തട്ടിയെടുത്തു

Aswathi Kottiyoor
WordPress Image Lightbox