26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • മഴ കനക്കും, കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്
Uncategorized

മഴ കനക്കും, കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കൂടുതല്‍ ജില്ലകളിൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകൾക്കാണ് നിലവിൽ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് മുതൽ ഒക്ടോബർ 9 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related posts

സംസ്ഥാനത്ത് ചൂട് കൂടുമ്പോൾ പേടിക്കേണ്ട രോഗങ്ങൾ ഇതൊക്കെ; പ്രത്യേക ജാഗ്രത വേണം, ഭക്ഷണവും ശ്രദ്ധിക്കണം

Aswathi Kottiyoor

വലതുകാൽപാദം മുറിച്ചുമാറ്റി, പ്രമേഹം; അവധി അപേക്ഷ നല്‍കി കാനം രാജേന്ദ്രൻ

Aswathi Kottiyoor

രൂപം മാറ്റിയ ബൈക്കുകളില്‍ അഭ്യാസം; 53 വാഹനങ്ങള്‍ പിടിയിൽ, 6.37 ലക്ഷം പിഴ

Aswathi Kottiyoor
WordPress Image Lightbox