31.8 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • താൻ കുത്തുന്നത് കൊമ്പനോട്, തന്നെ വളഞ്ഞിട്ട് കുത്താൻ ശ്രമിക്കുന്നത് കുങ്കിയാനകൾ’; പരിഹാസവുമായി പി വി അന്‍വര്‍
Uncategorized

താൻ കുത്തുന്നത് കൊമ്പനോട്, തന്നെ വളഞ്ഞിട്ട് കുത്താൻ ശ്രമിക്കുന്നത് കുങ്കിയാനകൾ’; പരിഹാസവുമായി പി വി അന്‍വര്‍


മലപ്പുറം: സര്‍ക്കാരിനും പൊലീസിനുമെതിരെ വിമര്‍ശനം തുടര്‍ന്ന് പി വി അൻവർ എംഎൽഎ. താൻ കുത്തുന്നത് കൊമ്പനോടാണ്, തന്നെ വളഞ്ഞിട്ട് കുത്താൻ ശ്രമിക്കുന്നത് കുങ്കിയാനകളാണെന്നും പി വി അന്‍വര്‍ പരിസഹിച്ചു. തനിക്കെതിരെ കേസുകൾ ഇനിയും വന്നു കൊണ്ടോയിരിക്കാം. ചുരുങ്ങിയത് 100 കേസെങ്കിലും വരുമായിരിക്കാം. എൽഎൽബി പഠിക്കാൻ പറ്റുമോ എന്നതാണ് ചിന്തിക്കുന്നതെന്നും പി വി അൻവർ പരിഹസിച്ചു. ഫോൺ ചോർത്തുന്നതിൽ കേസില്ല. ഫോൺ ചോർത്തുണ്ടെന്ന് പറഞ്ഞതിലാണ് കേസ് ഇതെന്ത് നീതിയാമെന്ന് പി വി അൻവർ ചോദിച്ചു.

അതേസമയം, നിയമസഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്ന് പി വി അൻവർ വ്യക്തമാക്കി. ഞായറാഴ്ച്ച സമ്മേളനത്തിന് ശേഷം തിങ്കളാഴ്ച്ച സഭയിലെത്താൻ കഴിയുമെന്ന് കരുതുന്നില്ല. നിയമസഭയിൽ എവിടെ ഇരിക്കണം എന്നത് സംബന്ധിച്ച് നിയമവിദഗ്ധരുമായി സംസാരിച്ച് വേണ്ടത് ചെയ്യുമെന്നും സീറ്റില്ലങ്കിൽ നിലത്തിരിക്കുമെന്നും പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. സഭയിൽ ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക് എത്തിയതിൽ ഉത്തരവാദിത്വം എൽഡിഎഫിനാണ്. സിപിഎമ്മിന് എന്നെ പ്രതിപക്ഷമാക്കാൻ വ്യഗ്രതയാണെന്നും പി വി അൻവർ വിമര്‍ശിച്ചു.

Related posts

തർക്കം പരിഹരിക്കാനെത്തി പൊലീസ് സ്റ്റേഷനിൽ വച്ച് ശിവസേനാ നേതാവിനെ വെടിവച്ച് ബിജെപി എംഎൽഎ

Aswathi Kottiyoor

കൂട്ട ആത്മഹത്യയ്ക്ക് കാരണം ഓണ്‍ലൈന്‍ ലോണ്‍?; തട്ടിപ്പുകാർ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു

Aswathi Kottiyoor

മറ്റൊരു ഫോണും മാൻകൊമ്പും കിട്ടി, റിദാന്റെ ഫോൺ മാത്രമില്ല; തിരച്ചിൽ അവസാനിപ്പിച്ച് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox