31.8 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • എൻഐഎ ഉദ്യോഗസ്ഥന്റെ ഇടപാട് ശരിയല്ല, ഒടുവിൽ സിബിഐ രംഗത്തിറങ്ങി, എൻഐഎ ഡിഎസ്പി കൈക്കൂലിയുമായി കൈയോടെ പിടിയിൽ
Uncategorized

എൻഐഎ ഉദ്യോഗസ്ഥന്റെ ഇടപാട് ശരിയല്ല, ഒടുവിൽ സിബിഐ രംഗത്തിറങ്ങി, എൻഐഎ ഡിഎസ്പി കൈക്കൂലിയുമായി കൈയോടെ പിടിയിൽ


പട്‌ന: വൻതുക കൈക്കൂലി വാങ്ങിയ കേസിൽ എൻഐഎ ഉന്നത ഉദ്യോഗസ്ഥനെയും സഹായികളെയും സിബിഐയും എൻഐഎയും സംയുക്ത ഓപ്പറേഷനിൽ അറസ്റ്റ് ചെയ്തു. എൻഐഎ പട്ന ബ്രാഞ്ച് ഡിഎസ്പിയെയും അദ്ദേഹത്തിൻ്റെ രണ്ട് ഏജൻ്റുമാരെയുമാണ് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് പിടികൂടിയത്. കുറ്റാരോപിതനായ ഉദ്യോഗസ്ഥൻ്റെ അഴിമതി സംബന്ധിച്ച പരാതി ലഭിച്ചതിനെ തുടർന്നാണ് സിബിഐയും എൻഐഎയും കെണിയൊരുക്കിയത്.

രാമയ്യ കൺസ്ട്രക്ഷൻ ഉടമയായ റോക്കി യാദവിനെതിരെ എൻഐഎ നടത്തിയ അന്വേഷണത്തിനിടെ എൻഐഎ പട്ന ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥൻ അഴിമതി നടത്തിയതായി സിബിഐക്ക് വിവരം ലഭിച്ചിരുന്നു. ആരോപണം പരിശോധിച്ച് എൻഐഎയുമായി ഏകോപിപ്പിച്ചാണ് സിബിഐ കെണിയൊരുക്കിയത്.

ഓപ്പറേഷനിൽ, കുറ്റാരോപിതനായ അന്വേഷണ ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി എസ്പി അജയ് പ്രതാപ് സിങ്ങിനെയും അദ്ദേഹത്തിൻ്റെ രണ്ട് ഏജൻ്റുമാരെയും പരാതിക്കാരിയിൽ നിന്ന് അനധികൃതമായി 20 ലക്ഷം രൂപ തട്ടിയെടുക്കുന്നതിനിടെ സിബിഐ പിടികൂടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.

അനധികൃത ആയുധക്കേസിൽ തന്നെയും കുടുംബത്തെയും കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് പരാതിക്കാരൻ പറയുന്നത്. സെപ്റ്റംബർ 19 ന് പരാതിക്കാരനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ എൻഐഎ തിരച്ചിൽ നടത്തുകയും കേസിൻ്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അജയ് പ്രതാപ് സിങ്ങിന് മുമ്പാകെ സെപ്റ്റംബർ 26 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ നിന്ന് രക്ഷപ്പെടാൻ 2.5 കോടിയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. മുൻകൂറായി 25 ലക്ഷം നൽകണമെന്നും ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു.

Related posts

മതപഠന കേന്ദ്രത്തിലെ പെൺകുട്ടിയുടെ ആത്മഹത്യ: പീഡനക്കേസിൽ പൂന്തുറ സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor

ഈ പെൺമക്കൾ തോറ്റാൽ നമ്മളോട് പൊറുക്കില്ല പ്രകൃതി’;

Aswathi Kottiyoor

കൊവിഡിനേക്കാൾ 100 ഇരട്ടി ഭീകരനായ പകർച്ചവ്യാധി വരുന്നു; മുന്നറിയിപ്പ് നൽകി വിദഗ്ധർ

Aswathi Kottiyoor
WordPress Image Lightbox