28.6 C
Iritty, IN
October 3, 2024
  • Home
  • Uncategorized
  • *ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ ഗാന്ധിജയന്തി ദിനാചരണവും, ശുചീകരണവും, സ്കൂൾ സൗന്ദര്യവത്കരണവും നടന്നു.*
Uncategorized

*ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ ഗാന്ധിജയന്തി ദിനാചരണവും, ശുചീകരണവും, സ്കൂൾ സൗന്ദര്യവത്കരണവും നടന്നു.*


ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ചെട്ടിയാംപറമ്പ് ഗവ. യു. പി സ്കൂളിൽ സ്കൂൾ ശുചീകരണത്തോടൊപ്പം സ്കൂൾ സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി നൂറോളം ചെടിച്ചട്ടികളിൽ വിവിധയിനം ചെടികൾ നട്ടുപിടിപ്പിച്ചു. സ്കൂൾ പി. റ്റി. എ യുടെയും, അധ്യാപകരുടെയും, കേളകം പഞ്ചായത്ത് രണ്ടാം വാർഡ്‌ എ. ഡി. എസ് ന്റെയും, സ്വീഡ്, പരിസ്ഥിതി ക്ലബ്ബിലെ കുട്ടികളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ശുചീകരണവും സൗന്ദര്യവത്കരണവും നടന്നത്. സ്കൂൾ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി. ലീലാമ്മ ജോണി ഉദ്ഘാടനം നിർവഹിക്കുകയും പി. റ്റി. എ പ്രസിഡന്റ്‌ ഷാജി ജോർജ്ജ് അധ്യക്ഷത വഹിക്കുകയും ചെയ്തു.എം. പി. റ്റി. എ. പ്രസിഡന്റ്‌ അമ്പിളി വിനോദ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് സീനിയർ അധ്യാപിക ശ്രീമതി. വിജയശ്രീ ടീച്ചർ നന്ദി അറിയിച്ചു സംസാരിച്ചു.

Related posts

അർച്ചന വന്നത് ബന്ധം പിരിയാൻ?; മലയാളി യുവാവ് തള്ളിയിട്ടതെന്ന് യുവതിയുടെ അമ്മ

Aswathi Kottiyoor

മലപ്പുറം ഒഴുകൂർ കുന്നത്ത് സ്‌കൂൾ വാൻ മറിഞ്ഞു; 11പേർക്ക് പരിക്ക്, പരിക്ക് ഗുരുതരമല്ലെന്ന് വിവരം

Aswathi Kottiyoor

കളിക്കളം നിർമാണവുമായി ബന്ധപ്പെട്ട യോഗത്തിൽ കയ്യാങ്കളി; വനിതാ പഞ്ചായത്തംഗങ്ങളെ മർദ്ദിച്ചെന്ന് പരാതി

Aswathi Kottiyoor
WordPress Image Lightbox