28.6 C
Iritty, IN
October 3, 2024
  • Home
  • Uncategorized
  • ശുചിത്വ മാതൃകകൾ നാടിന് സമർപ്പിച്ചു
Uncategorized

ശുചിത്വ മാതൃകകൾ നാടിന് സമർപ്പിച്ചു

പേരാവൂർ:ഒക്ടോബർ 2 മുതൽ 2025 മാർച്ച് 31 വരെ നടക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പരിധിയിലെ വിവിധ ശുചിത്വ മാതൃകകൾ നാടിന് സമർപ്പിച്ചു.

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് 38 ലക്ഷം രൂപ ചിലവിൽ നിടുംപൊയിൽ ചുരത്തിൽ നിർമിച്ച ശുചിത്വവേലിയും കണിച്ചാർ പഞ്ചായത്ത് 29 മൈലിൽ നിർമിച്ച ശുചിത്വപാർക്കും ജില്ലാതല പരിപാടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ അധ്യക്ഷനായി.കലക്റ്റർ അരുൺ കെ വിജയൻ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ്‌ കുര്യൻ, പഞ്ചായത്ത് ജോയിന്റ് ഡയരക്ടർ സറീന റഹ്മാൻ എന്നിവർ മുഖ്യഥിതികളായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ആന്റണി സെബാസ്റ്റ്യൻ, എം റിജി, പി പി വേണുഗോപാലൻ, സി ടി അനീഷ്, വി ഹൈമാവതി, ടി ബിന്ദു,ജില്ലാ പഞ്ചായത്ത് അംഗം വി ഗീത,ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ കെ എം സുനിൽകുമാർ, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ, ബ്ലോക്ക് സെക്രട്ടറി ആർ സജീവൻ, പഞ്ചായത്ത് അംഗം ജിമ്മി എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.

പേരാവൂർ പഞ്ചായത്ത് കുനിത്തലയിൽ നിർമിച്ച എം സി എഫ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ അധ്യക്ഷനായി.മുഴക്കുന്ന് പഞ്ചായത്ത് കല്ലേരിമലയിലെ പാതയോരത്ത് സ്ഥാപിച്ച സി സി ടി വി ക്യാമറ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ്‌ കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു അധ്യക്ഷയായി.മാലൂർ പഞ്ചായത്ത് തൃക്കടാരിപൊയിലിൽ നിർമിച്ച തുമ്പൂർമുഴി പഞ്ചായത്ത് പ്രസിഡന്റ് വി ഹൈമാവതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജനാർദ്ദനൻ ചമ്പാടൻ അധ്യക്ഷയായി.കൊട്ടിയൂർ പഞ്ചായത്ത് പാൽചുരത്ത് സ്ഥാപിച്ച സി സി ടി വി ക്യാമറ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം അധ്യക്ഷനായി.കേളകം പഞ്ചായത്ത് കേളകം ടൗണിൽ ഒരുക്കുന്ന “സൗന്ദര്യ വൽക്കരണം” ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ്‌ കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് അധ്യക്ഷനായി.കോളയാട് പഞ്ചായത്ത് സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യുന്ന ബയോബിന്നുകളുടെ കൈമാറ്റം പഞ്ചായത്ത് പ്രസിഡന്റ് എം റിജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ ഇ സുധീഷ് കുമാർ അധ്യക്ഷനായി.
തദ്ദേശ സ്ഥാപനങ്ങളുടെ വിവധ വാർഡുകളിലായി തുണിസഞ്ചി വിതരണം, ഹരിത വിദ്യാലയം, ഹരിത അംഗനവാടികൾ, പാതയോര സൗന്ദര്യ വൽക്കരണം,ഹരിത സ്ഥാപനങ്ങൾ തുടങ്ങിയ മാതൃകകൾക്കും തുടക്കമായി.

Related posts

കരുതിയിരിക്കുക, ട്രെയിൻ യാത്രക്കാരുമായി സൗഹൃദം സ്ഥാപിച്ച് മോഷണം, 35 ലക്ഷത്തിന്‍റെ ആഭരണം കവർന്ന കേസിൽ അറസ്റ്റ്

Aswathi Kottiyoor

ഇന്ത്യൻ ടീമിലെത്തി വര്‍ഷങ്ങള്‍ക്ക് ശേഷം സഞ്ജു ഒടുവില്‍ ലോകകപ്പിന്, ആവേശത്തില്‍ ആരാധകര്‍

Aswathi Kottiyoor

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഒരു മലയാളി യുവതിയും; വെള്ളിയാഴ്ച രാത്രിയാണ് മകളുമായി അവസാനം സംസാരിച്ചതെന്ന് അച്ഛന്‍

Aswathi Kottiyoor
WordPress Image Lightbox