21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • സന്തോഷ വാർത്ത: 78 ദിവസത്തെ ശമ്പളം ബോണസായി നൽകാൻ തീരുമാനം; കിട്ടുക 11.72 ലക്ഷം വരുന്ന റെയിൽവെ ജീവനക്കാർക്ക്
Uncategorized

സന്തോഷ വാർത്ത: 78 ദിവസത്തെ ശമ്പളം ബോണസായി നൽകാൻ തീരുമാനം; കിട്ടുക 11.72 ലക്ഷം വരുന്ന റെയിൽവെ ജീവനക്കാർക്ക്

ദില്ലി: സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ. 78 ദിവസത്തെ വേതനം രാജ്യത്തെ റെയിൽവെ ജീവനക്കാ‍ർക്ക് ബോണസായി നൽകാനാണ് തീരുമാനിച്ചത്. ഉൽപ്പാദനക്ഷമതയുമായി ബന്ധപ്പെട്ട ബോണസായാണ് ഇത്രയും തുക ലഭിക്കുക. രണ്ടര മാസത്തിലേറെ വരുന്ന ശമ്പളമാണ് ഇതിലൂടെ ജീവനക്കാർക്ക് ലഭിക്കു. രാജ്യത്ത് 11.72 ലക്ഷത്തോളം പേർ റെയിൽവെയിൽ ജീവനക്കാരാണെന്നാണ് വിലയിരുത്തൽ. ഇവർക്ക് ബോണസ് നൽകാനായി മാത്രം 2,028.57 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. ട്രാക്ക് മെയിൻ്റനൻസ് വിഭാഗം, ഗ്രൂപ്പ് എക്സ്‌സി ജീവനക്കാർ, ലോക്കോ പൈലറ്റ് തുടങ്ങി എല്ലാ വിഭാഗം ജീവനക്കാർക്കും ഈ ബോണസ് ലഭിക്കും.

Related posts

ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത സെനറ്റ് അംഗങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകണം: ഹൈക്കോടതി ഉത്തരവ്

Aswathi Kottiyoor

കളമശ്ശേരിയിൽ സ്ഫോടനം; ഒരാൾ മരിച്ചു, അഞ്ചു പേരുടെ നില ഗുരുതരം, 23 പേർക്ക് പരിക്ക്

Aswathi Kottiyoor

ഇനിയൊരു സിദ്ധാര്‍ത്ഥനുണ്ടാകരുതെന്ന് സിപിഎമ്മും എസ്.എഫ്.ഐയും തീരുമാനിക്കണം- രാഹുല്‍ മാങ്കൂട്ടത്തില്‍

Aswathi Kottiyoor
WordPress Image Lightbox