25.3 C
Iritty, IN
October 3, 2024
  • Home
  • Uncategorized
  • വർക്കലയിൽ കാറിലെത്തിയ സംഘം 3 മത്സ്യത്തൊഴിലാളികളെ വെട്ടിപ്പരിക്കേൽപിച്ചു; അന്വേഷണം
Uncategorized

വർക്കലയിൽ കാറിലെത്തിയ സംഘം 3 മത്സ്യത്തൊഴിലാളികളെ വെട്ടിപ്പരിക്കേൽപിച്ചു; അന്വേഷണം


തിരുവനന്തപുരം: വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു. വർക്കല താഴെവെട്ടൂർ സ്വദേശികളായ ഷംനാദ്, അൽ അമീൻ, നൗഷാദ് എന്നിവർക്കാണ് വെട്ടേറ്റത്. കാറിലെത്തിയ മൂന്നംഗ സംഘമാണ് മത്സ്യത്തൊഴിലാളികളെ ആക്രമിച്ചത്. മുൻ വൈരാഗ്യം ആയിരിക്കാം കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റ മൂവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രശിപ്പിച്ചിരിക്കുകയാണ്. കാറിൽ എത്തിയ മൂന്നംഗ സംഘത്തിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയതായി വർക്കല പൊലീസ് അറിയിച്ചു.

Related posts

വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിഭാഗം

Aswathi Kottiyoor

വടക്കൻ ജില്ലകളിൽ മഴ ശക്തമാകും; 5 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

Aswathi Kottiyoor

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമം; മാനന്തവാടിയിൽ കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ നേതാക്കൾ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox