21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ‘തികച്ചും അത്ഭുതം തന്നെ’ : ബ്രിട്ടന്‍ ഒസ്കാറിന് ഔദ്യോഗികമായി അയക്കുന്നത് ഒരു ഹിന്ദി ചിത്രം
Uncategorized

‘തികച്ചും അത്ഭുതം തന്നെ’ : ബ്രിട്ടന്‍ ഒസ്കാറിന് ഔദ്യോഗികമായി അയക്കുന്നത് ഒരു ഹിന്ദി ചിത്രം


ലണ്ടന്‍: ഒസ്‌കാര്‍ അവാര്‍ഡിനായുള്ള അന്താരാഷ്‌ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് ഹിന്ദി ഭാഷാ ചിത്രം ഔദ്യോഗികമായി അയച്ച് ബ്രിട്ടീഷ് അക്കാദമി. ബ്രിട്ടന്‍റെ ഔദ്യോഗിക എന്‍ട്രിയായാണ് ഹിന്ദി ഭാഷയിലുള്ള ബ്രിട്ടീഷ് പ്രൊഡക്ഷനായ സന്തോഷ് അയച്ചിരിക്കുന്നത്. ശ്രദ്ധിക്കപ്പെട്ട ക്രൈം ത്രില്ലറായ ‘സന്തോഷ്’ സംവിധാനം ചെയ്തത് ഇംഗ്ലണ്ടിൽ ജനിച്ച ബ്രിട്ടീഷ്-ഇന്ത്യൻ ചലച്ചിത്ര സംവിധായിക സന്ധ്യ സൂരിയാണ്. ഒരു പെൺകുട്ടിയുടെ കൊലപാതകത്തിന്‍റെ അന്വേഷണം നടത്തുന്ന വിധവയായ സ്ത്രീ പൊലീസ് ഓഫീസറുടെ കഥയാണ് ചിത്രം.

ലഖ്‌നൗവിലും പരിസരങ്ങളിലുമാണ് ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ എന്‍ട്രിയായ കിരൺ റാവുവിന്‍റെ ‘ലാപത ലേഡീസ്’ എന്ന ചിത്രത്തിനൊപ്പം ഇത് മത്സരിക്കും. യുകെ ഇന്ത്യയെ അടിസ്ഥാനമാക്കി ഒരു ഹിന്ദി സിനിമ ഒസ്കാറിന് ഔദ്യോഗിക എന്‍ട്രിയായി സമർപ്പിക്കുന്നത് തികച്ചും അത്ഭുതം തന്നെ എന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ എക്സ് പോസ്റ്റില്‍ പറഞ്ഞു.

‘ഐ ഫോർ ഇന്ത്യ’ (2005), ‘എറൗണ്ട് ഇന്ത്യ വിത്ത് എ മൂവി ക്യാമറ’ (2018) എന്നീ മുൻ ഡോക്യുമെന്‍ററികളിലൂടെ ശ്രദ്ധേയായ ചലച്ചിത്ര പ്രവര്‍ത്തകയാണ് സന്ധ്യ സൂരി. ബാഫ്റ്റ നോമിനേറ്റ് ചെയ്ത ഫിക്ഷൻ ഷോർട്ട് ഫിലിം ‘ദ ഫീൽഡ്’ (2018) ഒരുക്കിയതും ഇവരാണ്. അതേ സമയം ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ ഓസ്‌കാര്‍ പുരസ്കാരത്തിനായുള്ള മികച്ച അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്തത് കിരൺ റാവു സംവിധാനം ചെയ്ത ‘ലാപത്താ ലേഡീസ്’ ആയിരുന്നു. എന്നാല്‍ ഈ തിരഞ്ഞെടുപ്പിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് രാജ്യത്തെ പ്രതിനിധീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പലരെയും അമ്പരപ്പിക്കുന്നതായിരുന്നു 29 ചിത്രങ്ങളുടെ പട്ടികയില്‍ നിന്നും ‘ലാപത്താ ലേഡീസ്’ തിരഞ്ഞെടുത്തത്.

Related posts

രാഖിശ്രീയുമായി സ്നേഹത്തിൽ, അർജുൻ വീട്ടിൽനിന്ന് ഇറങ്ങിപ്പോയി’: ചാറ്റിന്റെ സ്ക്രീൻഷോട്ടുമായി കുടുംബം

Aswathi Kottiyoor

കുടിശ്ശിക തീര്‍പ്പാക്കണം

Aswathi Kottiyoor

തലശ്ശേരി – മാഹി ബൈപാസിൽ ടോൾ നിരക്ക് കൂട്ടി; ഇരു ഭാഗത്തേക്കുമുള്ള യാത്രയ്ക്ക് 110 രൂപ, യാത്രക്കാർക്ക് എതിർപ്പ്

Aswathi Kottiyoor
WordPress Image Lightbox