23.7 C
Iritty, IN
September 27, 2024
  • Home
  • Uncategorized
  • ശാസ്താംകോട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി
Uncategorized

ശാസ്താംകോട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി മൈലോട് ദൈവനികേതത്തിൽ ദേവ നന്ദ(17), അമ്പലംകുന്ന ചെങ്ങൂർ തെക്കുംകര വീട്ടിൽ ഷെഹിൻഷാ(17) എന്നിവരാണ് മരിച്ചത്. ശാസ്താംകോട്ട തടാക തീരത്ത് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തി മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൂയപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവരെ വ്യാഴാഴ്ച രാവിലെ മുതൽ കാണാനില്ലായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് വ്യാപക അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

പൂയപ്പളളി ഓടനാവട്ടം കെ.ആർ.ജി.പി.എം സ്ക്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ദേവാനന്ദ. കൊട്ടാരക്കര ബോയ്സ് ഹൈസ്ക്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ഷെഹിൻ ഷാ. വിഷയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

കെട്ടിടത്തിൽ തൂങ്ങിക്കിടന്ന് റീൽസ് അഭ്യാസം; പെൺകുട്ടിക്കും 4 പേർക്കും എതിരെ കേസ്

Aswathi Kottiyoor

താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി; കാറിന്റെ മുൻഗ്ലാസ് തകർത്ത നിലയിൽ

Aswathi Kottiyoor

പ്രവാസിയെ ലഹരിമരുന്ന് കേസിൽ കുടുക്കി തട്ടിയത് ലക്ഷങ്ങൾ, പൊലീസുകാരനും സഹായും അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox