കൊച്ചി: മുല്ലപ്പെരിയാർ അണക്കെട്ട് ഡീക്കമ്മീഷൻ ചെയ്യണമെന്നും 40 ലക്ഷത്തിലധികം ജീവനുകൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ ജന സംരക്ഷണസമിതി ഇന്ന് എറണാകുളം വഞ്ചി സ്‌ക്വയറിൽ കൂട്ട ഉപവാസ സമരം നടത്തും. രാവിലെ 10 ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യും. സമാപന സമ്മേളനം എസ് എൻ ഡി പി യോഗം അസി. സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി ഉദ്‌ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അബ്ദുൾ കരിം സഖാഫി ഇടുക്കി മുഖ്യപ്രഭാഷണം നടത്തും