23.8 C
Iritty, IN
September 24, 2024
  • Home
  • Uncategorized
  • പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Uncategorized

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു


മസ്കത്ത്: മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കായംകുളം കോയിക്കൽ വാർഡിൽ മഞ്ഞാടിത്തറ മഠത്തിൽ കിഴക്കത്തിൽ ശ്രീകുമാർ (54) ആണ് മരിച്ചത്. 25 വർഷമായി മസ്കത്തിലെ മൊബേല സനയ്യയിൽ മെക്കാനിക്കൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ജ്യോതി. രണ്ട് പെണ്മക്കളുണ്ട്.

*അടുത്തമാസം നാട്ടിൽ പോകാനിരിക്കെ പ്രവാസി മലയാളി യുവാവ് മരിച്ചു*

മനാമ: പ്രവാസി മലയാളി യുവാവ് ബഹ്റൈനില്‍ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി എരമംഗലം സ്വദേശിയായ സജീര്‍ തങ്കയത്തില്‍ (37) എന്ന യുവാവാണ് മനാമയില്‍ നിര്യാതനായത്. തിങ്കളാഴ്ച രാവിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് കരുതുന്നത്. മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഫ്രൂട്ട്സ് കച്ചവടം നടത്തുകയായിരുന്നു സജീര്‍. അഞ്ച് വര്‍ഷമായി ബഹ്റൈനിലുണ്ട്. സഹോദരന്‍ ഷമീറും സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പഴക്കച്ചവടം നടത്തുകയാണ്. സജീർ അടുത്തമാസം നാട്ടിൽ പോകാനിരിക്കുകയായിരുന്നു. പിതാവ്: ഇമ്പിച്ചി മമ്മദ്, മാതാവ്: സൈനബ, ഭാര്യ: ഫസീല. മകൻ: ഒന്നാംക്ലാസ് വിദ്യാർഥി ബാസിൽ.

Related posts

യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ

Aswathi Kottiyoor

വികസന പദ്ധതികളുടെ സർവേ: മരം മുറിയ്ക്കാനും ചെറിയ രീതിയിൽ വനം തുരക്കാനും അനുമതി ആവശ്യമില്ല

Aswathi Kottiyoor

സ്വർണവില ഇന്നും കുറഞ്ഞു; പ്രതീക്ഷയോടെ സ്വർണാഭരണ പ്രേമികൾ

Aswathi Kottiyoor
WordPress Image Lightbox