23.6 C
Iritty, IN
September 21, 2024
  • Home
  • Uncategorized
  • ‘ആദ്യം ഫോണിൽ വാക്കേറ്റം, പിന്നാലെ ചോദിക്കാനെത്തി’; പെൺസുഹൃത്തിന്റെ അച്ഛൻ 19കാരനെ കൊന്നതിൽ കൂടുതൽ വിവരം പുറത്ത്
Uncategorized

‘ആദ്യം ഫോണിൽ വാക്കേറ്റം, പിന്നാലെ ചോദിക്കാനെത്തി’; പെൺസുഹൃത്തിന്റെ അച്ഛൻ 19കാരനെ കൊന്നതിൽ കൂടുതൽ വിവരം പുറത്ത്

കൊല്ലം: പെൺസുഹൃത്തിന്റെ പിതാവിന്റെ കുത്തേറ്റ് 19കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം ഇരവിപുരം സ്വദേശി അരുൺകുമാർ (19) ആണു മരിച്ചത്. സംഭവത്തിൽ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്‌തികുളങ്ങര പൊലീസിൽ കീഴടങ്ങി. അരുൺ മകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ആദ്യം ഫോണിലൂടെ വാക്കേറ്റം ഉണ്ടായി. നേരത്തെ ബന്ധത്തിന്റെ പേരിൽ ഇയാൾ മകളെ ബന്ധുവീട്ടിലാക്കിയിരുന്നു. ഇവിടെയും അരുൺ എത്തി എന്നാരോപിച്ചാണ് ഫോണിൽ തർക്കമുണ്ടായത്. ഇത് ചോദിക്കാനായി അരുൺ വീട്ടിലെത്തി പ്രസാദുമായി സംഘർഷം ഉണ്ടായി.

സംഘർഷത്തിനിടെ അരുണിനെ പ്രസാദ് കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പ്രതി ശക്തികുളങ്ങര പൊലീസില്‍ കീഴടങ്ങി. വെള്ളിയാഴ്ച വൈകിട്ട് 6നു കൊല്ലം കുരീപ്പുഴ വെസ്റ്റ് ഇരട്ടക്കട വലിയക്കാവ് നഗറിലാണ് സംഭവം. കുറച്ചു ദിവസം മുൻപ് പെൺകുട്ടിയെ പിതാവ് ബന്ധുവിന്റെ വീട്ടിൽ ആക്കിയിരുന്നുവെന്നാണ് വിവരം. സുഹൃത്താണ് അരുണ്‍കുമാറിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.

അരുണ്‍കുമാറും മകളും തമ്മിലുള്ള സൗഹൃദം താന്‍ എതിര്‍ത്തിരുന്നുവെന്ന് പ്രസാദ് പൊലീസിന് മൊഴി നല്‍കി. വിലക്കിയിട്ടും സൗഹൃദം അവസാനിപ്പിക്കാന്‍ അരുണ്‍കുമാര്‍ തയ്യാറായില്ല. വെള്ളിയാഴ്ചയും മകളുമായുള്ള സൗഹൃദം അവസാനിപ്പിക്കാൻ ഇയാൾ ആവശ്യപ്പെട്ടു.

Related posts

60 വർഷം പഴക്കമുള്ള പഞ്ചായത്ത് കിണർ ഇടിഞ്ഞുതാഴ്ന്നു; കനാലിൽ നിന്നുള്ള വെള്ളം കെട്ടിനിന്നത് കാരണമെന്ന് നാട്ടുകാർ

Aswathi Kottiyoor

യുണൈറ്റഡ് മർച്ചൻ്റ് ചേംബർ കൊട്ടിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. കൊട്ടിയൂർ യുണൈറ്റഡ് മർച്ചൻ്റ് ചേംബറിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ.സജി പുഞ്ചയിൽ ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്തു.യുണൈറ്റഡ് മർച്ചൻ്റ് ചേംബർ കൊട്ടിയൂർ യൂണിറ്റ് പ്രസിഡന്റ് ടി.പി ഷാജി, അദ്ധ്യക്ഷത വഹിച്ചു. എം.ആർ രാജേഷ്, സി.കെ വിനോദ്, സിബി പാറക്കൽ ഫൈസൽ ജോഷ്വൽ ,നിർമ്മല അനിരുദ്ധൻ, എന്നിവർ സംസാരിച്ചു. തുടർന്ന് മെമ്പർ മാർക്ക് കേക്ക് വിതരണവും നടത്തി.

Aswathi Kottiyoor

ഇതാണ് കേരളം, അയ്യപ്പൻ വിളക്കിന് പതിവ് തെറ്റിക്കാതെ പാണക്കാട് നിന്ന് തങ്ങളെത്തി; 17 വർഷമായി മുടക്കാത്ത പതിവ്

Aswathi Kottiyoor
WordPress Image Lightbox