കണ്ണൂർ : തിളച്ച വെള്ളം ശരീരത്തിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. കണ്ണൂർ പാനൂരിനടുത്ത് തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതിൽ അബ്ദുള്ള – സുമിയത്ത് ദബതികളുടെ മകൾ സൈഫ ആയിഷയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. പരിയാരത്ത് പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അസ്വാഭാവിക മരണത്തിന് കൊളവല്ലൂർ പൊലീസ് അന്വേഷണം തുടരുകയാണ്. തങ്ങൾ പീടിക സഹ്റ പബ്ലിക്ക് സ്കൂൾ എൽ.കെ.ജി വിദ്യാർഥിനിയാണ് സൈഫ. സൻഹ ഫാത്തിമ, അഫ്ര ഫാത്തിമ, മുഹമ്മദ് അദ്നാൻ എന്നിവരാണ് സഹോദരങ്ങൾ.
- Home
- Uncategorized
- തിളച്ച വെള്ളം ശരീരത്തിൽ വീണ് പൊള്ളലേറ്റു;പാനൂരിൽ നാലു വയസുകാരിക്ക് ദാരുണാന്ത്യം