21.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • കടകളിൽ പരിശോധന; അനധികൃതമായി സൂക്ഷിച്ച 3,000 സൈനിക ചിഹ്നങ്ങളും റാങ്കുകളും റിയാദിൽ പിടികൂടി
Uncategorized

കടകളിൽ പരിശോധന; അനധികൃതമായി സൂക്ഷിച്ച 3,000 സൈനിക ചിഹ്നങ്ങളും റാങ്കുകളും റിയാദിൽ പിടികൂടി

റിയാദ്: സൈനിക വസ്ത്രങ്ങൾ വിൽക്കുന്നതിനും തയ്ക്കുന്നതിനുമുള്ള വ്യവസ്ഥകൾ ലംഘിച്ച് പ്രവർത്തിച്ച കടകളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 3,000 സൈനിക റാങ്കുകളും ചിഹ്നങ്ങളും പിടികൂടി. റിയാദ് മേഖലയിൽ സൈനിക വസ്ത്രങ്ങൾ വിൽക്കുന്നതും തുന്നുന്നതും നിരീക്ഷിക്കുന്നതിനുള്ള സുരക്ഷാസമിതിയാണ് ഇത്രയും സൈനിക റാങ്കുകളും ചിഹ്നങ്ങളും പിടികൂടിയത്. ലൈസൻസില്ലാതെ സൈനിക വസ്ത്രങ്ങൾ തുന്നിയ ആറ് അനധികൃത കടകൾ അടച്ചുപൂട്ടുകയും ചെയ്തു.

‘ഹൂറുബ്’ റിപ്പോർട്ട് ചെയ്ത രണ്ട് തൊഴിലാളികളെ സ്ഥലത്ത് നിന്ന് പിടികൂടി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. സൈനിക വസ്ത്രങ്ങൾ തുന്നുന്ന മേഖലയിലെ ലംഘനങ്ങൾ നിയന്ത്രിക്കുന്നതിനും നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനും റിയാദ് മേഖല ഗവർണറുടെയും ഡെപ്യൂട്ടി ഗവർണറുടെയും നിർദേശങ്ങളുടെയും തുടർനടപടികളുടെയും അടിസ്ഥാനത്തിൽ ഇതിനായുള്ള സമിതിക്ക് കീഴിൽ നിരീക്ഷണം തുടരുകയാണ്. നാഷനൽ ഗാർഡ് മന്ത്രാലയം, സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡൻസി, റിയാദ് മേഖല പൊലീസ്, പാസ്‌പോർട്ട് വകുപ്പ്, മേഖല മുനിസിപ്പാലിറ്റി, റിയാദ് ലേബർ ഓഫീസ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിശോധന നടത്തിയത്.

Related posts

തൃശൂരില്‍ പാചക വാതക സിലിണ്ടറുകള്‍ കയറ്റിയ വണ്ടിയ്ക്ക് തീപിടിച്ചു, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Aswathi Kottiyoor

ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം റെക്കോർഡിൽ; 11 മാസത്തേക്ക് ഇത് പര്യാപ്തമെന്ന് ആർബിഐ ഗവർണർ

Aswathi Kottiyoor

ഇറാഖിൽ അമേരിക്കൻ സേനയുടെ വ്യോമാക്രമണം; നാല് പേർ മരിച്ചു, പ്രതിരോധം മുൻനിർത്തിയെന്ന് വിശദീകരണം

Aswathi Kottiyoor
WordPress Image Lightbox