21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • നെഞ്ചിടിപ്പേറ്റണ്ട, സ്വർണവില താഴേക്ക്
Uncategorized

നെഞ്ചിടിപ്പേറ്റണ്ട, സ്വർണവില താഴേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്നലെ വില റെക്കോർഡിലേക്ക് അടുത്തിരുന്നു. കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 1400 രൂപയോളമാണ് സ്വർണത്തിന് ഒറ്റയടിക്ക് വർധിച്ചത്. ഇന്ന് 120 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 54,920 രൂപയാണ്.

പവന് 120 രൂപ കുറഞ്ഞതോടു കൂടി വിപണി വില 55000 ത്തിന് താഴെയെത്തി. വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6870 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5690 രൂപയാണ്. വെള്ളിയുടെ വിലഇന്നലെ ഉയർന്നിരുന്നു. ഒരു രൂപയാണ് വർധിച്ചത്. ഇന്ന് വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 96 രൂപയാണ്.

Related posts

ശബരിമല സന്നിധാനത്തെ ഭസ്മക്കുളം മാറ്റിസ്ഥാപിക്കും; തറക്കല്ലിടൽ ഇന്ന്

Aswathi Kottiyoor

സംസ്ഥാനത്ത് കോഴി വില സർവകാല റെക്കോർഡിൽ

Aswathi Kottiyoor

ഉയർന്ന തിരമാല, കള്ളക്കടൽ പ്രതിഭാസം, 2 ന്യൂന ന്യൂനമർദ്ദവും; കേരള തീരത്ത് ജാഗ്രത നിർദേശം, മുന്നറിയിപ്പ് ഇങ്ങനെ

Aswathi Kottiyoor
WordPress Image Lightbox