24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പരിശോധന; പിടികൂടിയത് 250 കിലോ കേടായ ഇറച്ചി
Uncategorized

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പരിശോധന; പിടികൂടിയത് 250 കിലോ കേടായ ഇറച്ചി

കുവൈത്ത് സിറ്റി: കുവൈത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതര്‍ നടത്തിയ പരിശോധനകളിൽ 250 കിലോ കേടായ ഇറച്ചി പിടിച്ചെടുത്തു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് അധികൃതരാണ് പരിശോധനകൾ നടത്തിയത്. ഇതിന് പുറമെ 11 നിയമലംഘനങ്ങളും കണ്ടെത്തി.

ഹവല്ലിയിൽ വിവിധ മായം കലർന്ന ഭക്ഷ്യവസ്തുക്കൾ പിടികൂടി നശിപ്പിച്ചതായും അധികൃതർ അറിയിച്ചു. കാലഹരണപ്പെട്ട ലൈസൻസ് ഉപയോഗിച്ച് ഭക്ഷണ ശാലകൾ പ്രവർത്തിപ്പിക്കുക, ഉറവിടം വെളിപ്പെടുത്താത്ത മായം കലർന്ന ഭക്ഷണം വിൽക്കുക, ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാതെ തൊഴിലാളികൾ ഭക്ഷണം കൈകാര്യം ചെയ്യുന്നത് എന്നീ വിവിധ നിയമലംഘനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ശീതീകരിച്ച മാംസം, കോഴി, പക്ഷികൾ എന്നിവ പുതിയത് എന്ന നിലയിൽ വിൽക്കുന്നതായും അതോറിറ്റി കണ്ടെത്തി. ഈ നിയമലംഘനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ അബ്ദുല്ല അൽ കന്ദാരി പറഞ്ഞു. ഫുഡ് സ്റ്റോറുകൾ, സെൻട്രൽ മാർക്കറ്റുകൾ, വെയർഹൗസുകൾ, ഭക്ഷ്യ ഉൽപന്നങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവയെ ലക്ഷ്യം വച്ചുള്ള പരിശോധന ക്യാമ്പയിനുകൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

കെഎസ്ആർടിസി ജീവനക്കാര്‍ക്ക് ആശ്വാസം, ശമ്പള വിതരണം ഇനിയിങ്ങനെ, 2 ഗഡുക്കളായി നല്‍കാമെന്ന് ഹൈക്കോടതി

Aswathi Kottiyoor

2 വര്‍ഷമായി ഒറ്റ പൈസ പോലും നൽകിയില്ല; പോക്സോ ഇരകളുടെ പുനരധിവാസത്തിനുള്ള സര്‍ക്കാര്‍ ധനസഹായ വിതരണം നിലച്ചു

Aswathi Kottiyoor

കഞ്ചാവും ഹാഷിഷ് ഓയിലും കടത്തിയ പ്രതികൾക്ക് 30 വർഷം കഠിന തടവ്

Aswathi Kottiyoor
WordPress Image Lightbox