22.8 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • മലപ്പുറത്തെ നിപ മരണം; പ്രദേശത്ത് പനിയുള്ളവരെ കണ്ടെത്താന്‍ ഇന്നുമുതല്‍ ഫീവര്‍ സര്‍വെ
Uncategorized

മലപ്പുറത്തെ നിപ മരണം; പ്രദേശത്ത് പനിയുള്ളവരെ കണ്ടെത്താന്‍ ഇന്നുമുതല്‍ ഫീവര്‍ സര്‍വെ

മലപ്പുറം: മലപ്പുറം നടുവത്ത് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പനിയുള്ളവരെ കണ്ടെത്താന്‍ ഇന്നുമുതല്‍ ഫീവര്‍ സര്‍വേ ആരംഭിക്കും. നിപ സ്ഥിരീകരിച്ച പ്രദേശത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള വാര്‍ഡുകളിലാണ് സര്‍വേ നടക്കുക. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ അഞ്ചു വാര്‍ഡുകളാണ് നിലവില്‍ കണ്ടെന്റ്‌മെന്റ് സോണ്‍ ആക്കിയിരിക്കുന്നത്. കണ്ടൈന്‍മെന്റ് സോണുകളാക്കിയ പ്രദേശത്തെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇന്ന് മലപ്പുറത്തെത്തും.

Related posts

കളമശ്ശേരിയില്‍ മേഘവിസ്‌ഫോടനം? ഒരു മണിക്കൂറില്‍ പെയ്തത് റെക്കോര്‍ഡ് മഴ, വെള്ളക്കെട്ട്

Aswathi Kottiyoor

ഡാലിയ ടീച്ചറുടെ ഹൃദയം അനുഷ്‌കയിൽ തുടിച്ചുതുടങ്ങി: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഹൃദയ ശസ്ത്രക്രിയ വിജയം

Aswathi Kottiyoor

സൈബർ ആക്രമണത്തിൽ പിന്തുണച്ചില്ല, സൂരജ് സന്തോഷ് ഗായക സംഘടനയില്‍ നിന്ന് രാജിവച്ചു

Aswathi Kottiyoor
WordPress Image Lightbox