22.7 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • തിരൂരങ്ങാടിയിൽ ‘മൂലക്കുരു ക്ലിനിക്, അക്യുപങ്ചർ ചികിത്സ’, ഒന്നും നിയമാനുസൃതമല്ല, പൂട്ടിച്ച് ജില്ലാ കളക്ടർ
Uncategorized

തിരൂരങ്ങാടിയിൽ ‘മൂലക്കുരു ക്ലിനിക്, അക്യുപങ്ചർ ചികിത്സ’, ഒന്നും നിയമാനുസൃതമല്ല, പൂട്ടിച്ച് ജില്ലാ കളക്ടർ


മലപ്പുറം: തിരൂരങ്ങാടി നഗരസഭ പരിധിയിൽ നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന മൂലക്കുരു ക്ലിനിക്, അക്യുപങ്ചർ ചികിത്സ കേന്ദ്രങ്ങൾ എന്നിവ പൂട്ടിച്ചു. ആരോഗ്യ വകുപ്പ്, ആയുർവേദ, പൊലീസ് എന്നീ വകുപ്പുകളുടെ സംയുക്ത പരിശോധനയിലാണ് തിരൂരങ്ങാടിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത്.

മലപ്പുറം അസിസ്റ്റന്റ് കളക്‌ടർ വി.എം. ആര്യയുടെ അധ്യക്ഷതയിൽ കൂടിയ താലൂക്ക് വികസന സമിതി തീരുമാനപ്രകാരമാണ് നടപടി. പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകിയിട്ടും തുടർന്ന് പ്രവർത്തിച്ചതിനും അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യാത്തതുമായ സ്ഥാപനങ്ങളിലാണ് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ അടച്ചുപൂട്ടിയത്.

പരസ്യ ബോർഡുകൾ മൂന്ന് ദിവസത്തിനുള്ളിൽ നീക്കം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മൻറ് ആക്ട് പ്രകാരം നിയമാനുസൃതനായി മാത്രമേ നഗരസഭാ പരിധിയിൽ ക്ലിനിക്കുകൾ നടത്താൻ പാടുള്ളൂവെന്ന് ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ അറിയിച്ചു.

Related posts

ഗതാഗത നിയമ ലംഘനങ്ങൾ ഇനി എഐ ക്യാമറയിൽ കുടുങ്ങും; 800 മീറ്റർ വരെ ദൂരത്തിലുള്ള നിയമ ലംഘനങ്ങൾ ഒപ്പിയെടുക

Aswathi Kottiyoor

ഐസിയു പീഡനക്കേസ്; ഡോ കെ വി പ്രീതിക്കെതിരായ അതിജീവിതയുടെ പരാതിയില്‍ തുടരന്വേഷണം

Aswathi Kottiyoor

മട്ടുപ്പാവിൽ വിരിഞ്ഞുനിൽക്കുന്ന സ്വർഗ കനിയും താമരയും ആമ്പലും; മികച്ച വരുമാനം കൊയ്യുകയാണ് ഈ വീട്ടമ്മ

Aswathi Kottiyoor
WordPress Image Lightbox