22.8 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • ഓണക്കാലത്ത് മദ്യവില്‍പ്പന കുറഞ്ഞു; ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ കച്ചവടം 701 കോടി; കഴിഞ്ഞ വര്‍ഷം നടന്നത് 715 കോടിയുടെ വില്‍പ്പന
Uncategorized

ഓണക്കാലത്ത് മദ്യവില്‍പ്പന കുറഞ്ഞു; ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ കച്ചവടം 701 കോടി; കഴിഞ്ഞ വര്‍ഷം നടന്നത് 715 കോടിയുടെ വില്‍പ്പന

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പന കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 14 കോടി രൂപയുടെ കുറവാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ 701 കോടി രൂപയുടെ കച്ചവടമാണ് നടന്നത്. ഈ ദിവസങ്ങളില്‍ കഴിഞ്ഞവര്‍ഷം 715 കോടിയുടെ മദ്യം വിറ്റിരുന്നു.

അതേസമയം, ഉത്രാട ദിവസത്തെ മദ്യ വില്‍പ്പനയില്‍ 4 കോടിയുടെ വര്‍ധനയുണ്ടായിട്ടുണ്ട്. ഉത്രാട ദിവസം 124 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. ഇന്ന് ബെവ്‌കോ അവധിയാണ്. നാളെയും മറ്റന്നാളുമുള്ള കണക്ക് കൂടി നോക്കിയാണ് അന്തിമ വില്‍പ്പനയുടെ എത്രയെന്ന് കണക്കാക്കുന്നത്.

Related posts

വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതിച്ചില്ല; സത്യാവസ്ഥ ഇങ്ങനെ, സ്കൂളിനെതിരെ നടപടിയും

Aswathi Kottiyoor

പാർലമെന്റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം; ലഭിച്ചത് കേരളത്തിൽ നിന്നുള്ള എംപിമാർക്ക്

Aswathi Kottiyoor

‘രാഷ്ട്രീയഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയും,പത്മജവേണുഗോപാലിനും അനിൽ ആന്‍റണിക്കും കോൺഗ്രസിലേക്ക് മടങ്ങിവരേണ്ടിവരും’

Aswathi Kottiyoor
WordPress Image Lightbox