22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • എം.ജി.എം. ശാലേം സെക്കണ്ടറി സ്ക്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
Uncategorized

എം.ജി.എം. ശാലേം സെക്കണ്ടറി സ്ക്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു


കേളകം: എം.ജി.എം. ശാലേം സെക്കണ്ടറി സ്ക്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ‘പൂവേ പൊലി’ എന്നു പേരിട്ട ഓണാഘോഷ പരിപാടികൾ സ്ക്കൂൾ മാനേജർ ഫാ.സാജു വർഗീസ് ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ പ്രിൻസിപ്പൾ റ്റി.വി. ജോണി സ്വാഗതവും പറഞ്ഞു. പി.ടി.എ. പ്രസിഡൻ്റ് റെജി കന്നുകുഴിയിൽ ആശംസയും സ്ക്കൂൾ ഹെഡ് ഗേൾ നന്ദി പ്രകാശനവും നടത്തി. ഓണത്തിൻ്റെ വരവ് അറിയിച്ചു കൊണ്ടുള്ള മാവേലിയുടെ വരവ് ഏവരിലും ആവേശമുണർത്തി, തുടർന്ന് പുലികളി അരങ്ങേറി. വിദ്യാർത്ഥിനികളുടെ കൈകൊട്ടിക്കളിയും തിരുവാതിരയും അധ്യാപകരുടെ തിരുവാതിരയും വേറിട്ടൊരു അനുഭവമായി. തുടർന്ന് വിവിധ ഓണാഘോഷ മത്സരങ്ങൾ നടന്നു. പി.ടി.എ. യുടെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായ ഓണസദ്യയോടു കൂടി ഓണാഘോഷ പരിപാടികൾ അവസാനിച്ചു.

Related posts

10 വർഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി ഇന്ന് ജമ്മു കശ്മീരിൽ, നരേന്ദ്ര മോദി അടുത്തയാഴ്ചയെത്തും

Aswathi Kottiyoor

മൊബൈൽ ഫോൺ വിതരണം ചെയ്തു

Aswathi Kottiyoor

കേരള വ്യാപാരി വ്യവസായ ഏകോപനസമിതി കേളക മേഖല കമ്മിറ്റി രാജിവെക്കുന്നതായി ഭാരവാഹികൾ

Aswathi Kottiyoor
WordPress Image Lightbox