23.7 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • പുലരി ബസ് ജീവനക്കാർക്ക് ഓണക്കോടി കൈമാറി യാത്രക്കാരുടെ കൂട്ടായ്മ
Uncategorized

പുലരി ബസ് ജീവനക്കാർക്ക് ഓണക്കോടി കൈമാറി യാത്രക്കാരുടെ കൂട്ടായ്മ

കണ്ണൂർ: കൊട്ടിയൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോകുന്ന പുലരി ബസ്സിലെ ജീവനക്കാർക്ക് ഓണക്കോടി കൈമാറി ബസ്സിലെ സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മ. കണ്ണൂർ പുതിയ ബസ്റ്റാൻഡിൽ വെച്ച് പുലരി ബസിലെ ജീവനക്കാരായ വത്സൻ (ഡ്രൈവർ), ബിജേഷ് (കണ്ടക്ടർ), സന്തോഷ്‌ (ക്ലിനർ )എന്നിവർക്കാണ് മുപ്പതു മെമ്പർമാർ അടങ്ങുന്ന യാത്രക്കാരുടെ കൂട്ടായ്മ ഓണകോടി സമ്മാനിച്ചത്.

കൊട്ടിയൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോകുന്ന പുലരി ബസിൽ സർക്കാർ, യൂണിവേഴ്സിറ്റി, പൊതുമേഖല, സ്വകാര്യ സ്ഥാപന ജീവനക്കാർ എന്നിവർ അടക്കം നിരവധി സ്ഥിരം യാത്രക്കാരുണ്ട്. ബസ് സെർവിസിന്റെ വിവരങ്ങൾ പരസ്പരം കൈമാറുവാൻ 2022ൽ കണ്ണൂർ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരിയായ സുബൈദ മുരിങ്ങോടിയാണ് പുലരി ബസ് കൂട്ടായ്മ രൂപീകരിച്ചത്.

സാദിക്ക് എസ്.സി പേരാവൂർ, ബിനുജോൺ ചുങ്കക്കുന്ന്, സിനൂപ് ജോൺ തെറ്റുവഴി എന്നിവർ ഓണക്കോടി നൽകി സംസാരിച്ചു. ചടങ്ങിൽ വാട്ട്‌സ് ആപ്പ് അംഗങ്ങളായ ഷീബ കെ മാനന്തേരി, സുബൈദ കെ ആർ എം മുരിങ്ങോടി, ഷീബ എം മാനന്തേരി, സിജിന സി പി മണത്തന, സിമി വി പി ചെട്ടിയാം പറമ്പ്, സജ്‌ന വി.കെ പേരാവൂർ, പ്രജിഷ എം ചിറ്റാരിപറമ്പ് എന്നിവർ പങ്കെടുത്തു.

Related posts

‘മാനന്തവാടിയിലെ കൊലയാളി കാട്ടാനയെ മയക്കുവെടി വയ്ക്കും’: വനം മന്ത്രി എ കെ ശശീന്ദ്രന്‍

Aswathi Kottiyoor

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ; നൽകുന്നത് ഒരു മാസത്തെ കുടിശിക

Aswathi Kottiyoor

കെ ഫോൺ ഉദ്ഘാടനം നാളെ; ആദ്യഘട്ടത്തിൽ കണക്‌ഷൻ നൽകിയത് ആയിരത്തോളം വീടുകളിൽ

Aswathi Kottiyoor
WordPress Image Lightbox