23.1 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • പത്തിൽ അഞ്ച് മെഷീനുകൾ നിലച്ചതോടെ ഡയാലിസിസ് വെട്ടിക്കുറച്ചു, ഉപരോധ സമരവുമായി രോഗികൾ
Uncategorized

പത്തിൽ അഞ്ച് മെഷീനുകൾ നിലച്ചതോടെ ഡയാലിസിസ് വെട്ടിക്കുറച്ചു, ഉപരോധ സമരവുമായി രോഗികൾ


തൃശൂര്‍: ഡയാലിസിസുകളുടെ എണ്ണം വെട്ടിക്കുറച്ചതിലും വൈകുന്നതിലും പ്രതിഷേധിച്ച് രോഗികളും ബന്ധുക്കളും തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഉപരോധ സമരം നടത്തി. ആശുപത്രി ആര്‍എംഒ ഡോ നോബിള്‍ ജെ തൈക്കാട്ടിലിനെയാണ് ഉപരോധിച്ചത്. അതേസമയം അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. പുതിയ നാല് മെഷീനുകള്‍ എത്തുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

ആഴ്ചയില്‍ രണ്ടു മൂന്നും ഡയാലിസിസ് ഉള്ളവര്‍ക്കു പോലും അവയുടെ എണ്ണം കുത്തനെ കുറച്ചതും നല്‍കുന്നവ കൃത്യമായി ലഭ്യമാക്കാത്തതുമാണ് പ്രതിഷേധ സമരത്തിന് ഇടയാക്കിയത്. ആശുപത്രിയിലുള്ള ഡയാലിസിസ് മെഷീനുകളില്‍ പത്തില്‍ അഞ്ചെണ്ണവും കേടായിരിക്കുകയാണ്. ഇതെത്തുടര്‍ന്നാണ് ഡയാലിസിസ് ചെയ്യേണ്ടവര്‍ക്ക് എണ്ണം കുറച്ചത്. ആഴ്ചയില്‍ രണ്ടും മൂന്നും ഡയാലിസിസ് ചെയ്യേണ്ടവര്‍ക്ക് ഒന്നായി കുറയ്‌ക്കേണ്ട സ്ഥിതിയായി. അതുപോലും കൃത്യമായി നല്‍കാനാവുന്നില്ല. 35 ഓളം പേരാണ് ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് നടത്തുന്നത്.

സ്വകാര്യ മേഖലയിലെ ഡയാലിസിസ് കേന്ദ്രങ്ങളെ സഹായിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നാണ് രോഗികളുടെ ആരോപണം. ആഴ്ചയില്‍ മൂന്നു ഡയലാസിസ് നടത്തേണ്ടവര്‍ അത് കിട്ടാതെ വരുമ്പോള്‍ സ്വാഭാവികമായും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളിലെ ഡയാലിസിസ് വളരെ ബുദ്ധിമുട്ടാണ്.

Related posts

എയർ ലിഫ്റ്റിം​ഗ് സാധ്യത തേടി കേരളം, സുലൂരിൽ നിന്ന് 2 ഹെലികോപ്റ്ററുകൾ എത്തും; മന്ത്രിതല സംഘം വയനാട്ടിലേക്ക്

Aswathi Kottiyoor

ഇൻഡ്യ മുന്നണി വന്നാൽ സർക്കാർ ജോലിയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം; ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

Aswathi Kottiyoor

ആരോഗ്യപ്രവര്‍ത്തകരെ അധിക്ഷേപിച്ച് സംസാരിച്ചാലും ശിക്ഷ;ആശുപത്രി സംരക്ഷണ നിയമം പരിഷ്‌കരിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox