23.1 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • കല്ലുമ്മക്കായയുടെ ജനിതക രഹസ്യം കണ്ടെത്തി സിഎംഎഫ്ആർഐ; കാൻസർ ഗവേഷണങ്ങൾക്ക് സഹായകരമാകും
Uncategorized

കല്ലുമ്മക്കായയുടെ ജനിതക രഹസ്യം കണ്ടെത്തി സിഎംഎഫ്ആർഐ; കാൻസർ ഗവേഷണങ്ങൾക്ക് സഹായകരമാകും


കൊച്ചി: കല്ലുമ്മക്കായയുടെ ജനിതക രഹസ്യം കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ക്രോമസോം തലത്തിൽ കല്ലുമ്മക്കായയുടെ ജനിതക ശ്രേണീകരണം സിഎംഎഫ്ആർഐ വിജയകരമായി പൂർത്തിയാക്കി. കല്ലുമ്മക്കായയുടെ കൃഷിയിൽ വൻമുന്നേറ്റത്തിന് വഴിയൊരുക്കുന്നതാണ് കണ്ടെത്തൽ. ജലാശയ മലിനീകരണം എളുപ്പത്തിൽ മനസ്സിലാക്കാനും ഭാവിയിൽ കാൻസർ ഗവേഷണങ്ങളെ സഹായിക്കാനും നേട്ടം ഉപകരിക്കുമെന്ന് സിഎംഎഫ്ആർഐ അറിയിച്ചു.

ജലകൃഷി രംഗത്ത് ഏറെ വാണിജ്യ പ്രാധാന്യമുള്ളതാണ് കല്ലുമ്മക്കായ കൃഷി. അവയുടെ വളർച്ച, പ്രത്യുൽപാദനം, രോഗപ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന ജനിതക വിവരങ്ങളാണ് പഠനത്തിലൂടെ കണ്ടെത്തിയത്. രോഗ പ്രതിരോധ ശേഷിയുള്ളതും ഉൽപാദന ക്ഷമത കൂടിയതുമായ ജീനോമുള്ള കല്ലുമ്മക്കായകളെ കണ്ടെത്തി പ്രജനനം നടത്താൻ ഇത് സഹായിക്കും. കൃഷിയിലൂടെ കല്ലുമ്മക്കായയുടെ ഉൽപാദനം ഗണ്യമായി കൂട്ടുന്നതിന് ഇത് വഴിതുറക്കുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു.

സാധാരണയായി വ്യാപകമായി കാണപ്പെടുന്ന പരാദ രോഗങ്ങളാണ് നിലവിൽ കല്ലുമ്മക്കായ കൃഷിക്ക് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത്. എന്നാൽ ജീനും ജനിതക ഘടനയും വിശദമായി മനസ്സിലാക്കുന്നതിലൂടെ ഇവയെ പ്രതിരോധിക്കാൻ കഴിയുമെന്ന് ഗവേഷകർ കരുതുന്നു.

Related posts

ഡയമണ്ട് വേണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, മർദ്ദിച്ചവശരാക്കി കവർന്നത് വജ്രക്കല്ലും സ്വർണവും, 4 പേർ പിടിയിൽ

Aswathi Kottiyoor

എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരായ ആക്രമണം; 30 DYFI പ്രവർത്തകർക്കെതിരെ കേസ്

Aswathi Kottiyoor

ലൈംഗിക പീഡനം, കൊല്ലുമെന്ന് ഭീഷണി; അറസ്റ്റിലായ മദ്രസ അധ്യാപകനെതിരെ 10 കുട്ടികളുടെ പരാതി, അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox