21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • വെറുതെയിരിക്കുമ്പോൾ അക്കൗണ്ടിൽ വരുന്നത് ലക്ഷങ്ങൾ, എടുത്തുകൊടുത്താൽ 10 ശതമാനം മുതൽ കമ്മീഷൻ; യുവാക്കൾ പിടിയിൽ
Uncategorized

വെറുതെയിരിക്കുമ്പോൾ അക്കൗണ്ടിൽ വരുന്നത് ലക്ഷങ്ങൾ, എടുത്തുകൊടുത്താൽ 10 ശതമാനം മുതൽ കമ്മീഷൻ; യുവാക്കൾ പിടിയിൽ


പത്തനംതിട്ട: രണ്ട് സൈബർ തട്ടിപ്പ് കേസുകളിലായി നാല് യുവാക്കളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. കമ്പോഡിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വമ്പൻ റാക്കറ്റ് ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് തട്ടിപ്പ് പണം കൈമാറ്റം ചെയ്തിരുന്നത്. 75 ലക്ഷം രൂപ ലോട്ടറി അടിച്ചയാളും പിടിയിലായവരുടെ കൂട്ടത്തിലുണ്ട്.

ഡോക്ടർ ദമ്പതികളിൽ നിന്ന് ഷെയർ മാർക്കറ്റ് തട്ടിപ്പിലൂടെ 3.75 കോടി രൂപ തട്ടിയെടുത്തതാണ് ഒരു കേസ്. എൽഐസി ഉദ്യോഗസ്ഥനിൽ നിന്ന് സമാനമായ കേസിൽ 1.45 കോടി രൂപ തട്ടിയ മറ്റൊരു കേസുമുണ്ട്. ഈ രണ്ടു കേസുകളിലാണ് മലപ്പുറം കൽപകഞ്ചേരി സ്വദേശികളായ ആസിഫ്, സൽമാനുൽ ഫാരിസ്, തൃശൂർ കടവല്ലൂർ സ്വദേശി സുധീഷ്, കോഴിക്കോട് ഫറോക്ക് സ്വദേശി ഇർഷാദുൽ ഹഖ് എന്നിവർ അറസ്റ്റിലായത്. കമ്പോഡിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വമ്പൻ തട്ടിപ്പ് സംഘത്തിൻറെ ശൃംഖലയിൽ പെട്ടവരാണിവരെന്ന് പൊലീസ് പറഞ്ഞു.

വ്യാജ പരസ്യങ്ങളും മറ്റും നൽകി വിവിധ തട്ടിപ്പുലൂടെ ആളുകളുടെ പണം തട്ടിപ്പ് സംഘം അടിച്ചുമാറ്റും. എന്നാൽ കമ്പോഡിയയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ പണം നിക്ഷേപിക്കില്ല. അതിനുപകരം കേരളത്തിലും മറ്റുമുള്ള തട്ടിപ്പു സംഘത്തിന്റെ ഏജന്റുമാർ കമ്മീഷൻ നൽകി ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് എടുക്കും. അത് ഉപയോഗിച്ച് പണം കൈമാറ്റം നടത്തും. പിടിയിലായ യുവാക്കളുടെ അക്കൗണ്ടിലൂടെ തട്ടിപ്പ് സംഘത്തിൻറെ ഇടനിലക്കാർ ഇതേപോലെ ലക്ഷങ്ങളാണ് കൈമാറ്റം ചെയ്തത്. ഒരു ബാങ്ക് അക്കൗണ്ട് തട്ടിപ്പ് സംഘത്തിന് ഉപയോഗിക്കാൻ നൽകിയാൽ 10 ശതമാനവും അതിനു മുകളിലുമാണ് കമ്മീഷൻ.

Related posts

പുൽവാമയിൽ വീണ്ടും ഭീകരാക്രമണം; കുടിയേറ്റ തൊഴിലാളി വെടിയേറ്റ് മരിച്ചു

Aswathi Kottiyoor

കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് എക്സൈസ് കസ്റ്റഡിയിൽ

Aswathi Kottiyoor

കേളകം ഇരട്ടത്തോട് പാലത്തിനു സമീപം കാറുകള്‍ കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor
WordPress Image Lightbox