22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ച റോഡിലെ കുഴിയിൽ വീണ് ഓട്ടോ യാത്രികന്‍റെ മരണം; കോൺക്രീറ്റ് ചെയ്ത് പൊലീസ്
Uncategorized

വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ച റോഡിലെ കുഴിയിൽ വീണ് ഓട്ടോ യാത്രികന്‍റെ മരണം; കോൺക്രീറ്റ് ചെയ്ത് പൊലീസ്


അടൂർ: വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ച റോഡിലെ കുഴി കോൺക്രീറ്റ് ചെയ്ത് ട്രാഫിക് പൊലീസ്. പത്തനംതിട്ട അടൂരിൽ കഴിഞ്ഞദിവസം ഓട്ടോമറിഞ്ഞ യാത്രക്കാരന് ജീവൻ നഷ്ടപ്പെടാൻ കാരണമായ കുഴിയാണ് പൊലീസ് ഇടപെട്ട് കോൺക്രീറ്റ് ചെയ്തത്. പൈപ്പ് അറ്റകുറ്റപ്പണിക്ക് ശേഷം ജല അതോറിറ്റി കൃത്യമായി മൂടാതിരുന്ന കുഴിയിലാണ് കഴിഞ്ഞദിവസം അപകടം ഉണ്ടായത്. ഇതോടെയാണ് ട്രാഫിക് പൊലീസിന്‍റെ നേതൃത്വത്തിൽ കുഴിയടച്ചത്.

ശനിയാഴ്ച രാത്രി ഒന്‍പതിന് അടൂര്‍ എം.സി.റോഡില്‍ മോഡേണ്‍വേ ബ്രിഡ്ജിനു സമീപത്തായിരുന്നു ഒരാളുടെ ജീവനെടുത്ത അപകടം നടന്നത്. കുഴിയടക്കാൻ ബന്ധപ്പെട്ട വകുപ്പുകളോട് പറഞ്ഞിട്ടും നടപടിയില്ലാതെ വന്നപ്പോഴാണ് പൊലീസ് തന്നെ മുന്നിട്ടിറങ്ങി കുഴി അടച്ചത്. പൊലീസ് സ്വന്തം ചെലവിലാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.

റോഡിലെ വഴിയ കുഴിയിലേക്ക് വീണ് നിയന്ത്രണം വിട്ട് യാത്രക്കാരൻ ഓട്ടോറിക്ഷയിൽ നിന്നും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തലകീഴായി മറിഞ്ഞ ഓട്ടോയിൽ നിന്നും വീണ് പന്നിവിഴ പുളിവിളയില്‍ പി.ജി. സുരേന്ദ്രന്‍ (49) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ വൈഗയും ഓട്ടോറിക്ഷ ഡ്രൈവറും വലിയ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു.

Related posts

വാഹനങ്ങൾക്കുനേരെ ഓടിയടുക്കുന്നു, കാട്ടാനാകളെക്കൊണ്ട് പൊറുതിമു‌ട്ടി കേരളത്തിലെ പ്രധാന ടൂറിസ്റ്റ് പാത

Aswathi Kottiyoor

എതിർദിശയിൽ നിന്നും കാർ വന്നിടിച്ചു, കെഎസ്ആർടിസി ബസിന്റെ ടയറുകൾ ആക്സിലടക്കം ഇളകിമാറി; അപകടം കൊല്ലത്ത്

Aswathi Kottiyoor

പാനൂര്‍ ബോംബ് സ്ഫോടനം; ഒളിവിലുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം, വിനീഷിന്‍റെ നില ഗുരുതരം

Aswathi Kottiyoor
WordPress Image Lightbox