29.9 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • തെറ്റുകൾ പറ്റാതിരിക്കാൻ പട്ടികവർഗ -ഗോത്ര വിഭാഗക്കാരെ നിയമവുമായി കൂടുതൽ അടുപ്പിക്കണം: അഡ്വ. പി. സതീദേവി
Uncategorized

തെറ്റുകൾ പറ്റാതിരിക്കാൻ പട്ടികവർഗ -ഗോത്ര വിഭാഗക്കാരെ നിയമവുമായി കൂടുതൽ അടുപ്പിക്കണം: അഡ്വ. പി. സതീദേവി


തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികവർഗ – ഗോത്ര വിഭാഗക്കാരെ കൂടുതൽ നിയമാവബോധമുള്ളവർ ആക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ: പി. സതീദേവി. കേരള വനിതാ കമ്മിഷൻ വിതുര പൊടിയക്കാലയിൽ സംഘടിപ്പിച്ച ദ്വിദിന പട്ടികവർഗ മേഖലാ ക്യാമ്പിന്റെ ഭാഗമായ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിത കമ്മീഷൻ അധ്യക്ഷ.

പട്ടികവർഗ – ഗോത്ര വിഭാഗക്കാരെ നിയമവുമായി കൂടുതൽ അടുപ്പിക്കേണ്ടതുണ്ട്. എന്നാലേ തെറ്റുകൾ പറ്റാതിരിക്കാനും അവകാശങ്ങൾ ചോദിച്ചു വാങ്ങാനും അവർക്ക് സാധിക്കു. രാജ്യത്തിൻ്റെ ഭരണഘടനയും നിയമങ്ങളും സർക്കാരുകളും ഈ വിഭാഗത്തിന്റെ സംരക്ഷണത്തിനും പുരോഗതിക്കുമായി നിരവധി കാര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇതേക്കുറിച്ച് അവർ അവർക്ക് അറിവില്ലായ്മയുണ്ട്. ഇത് പരിഹരിക്കുന്നതിന് കൂടുതൽ നിയമാവബോധം ഉണ്ടാവേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയിൽ ഈ വിഭാഗത്തിൽ ഉള്ളവർ കൂടുതൽ മുന്നോട്ടു വരണം.

കഴിഞ്ഞ ഒരു ദശകത്തിന് ഇടയിൽ ഗോത്രവർഗ വിഭാഗത്തിന്റെ ജീവിത ശൈലിയിൽ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഇത് ഒറ്റയടിക്കുള്ള മാറ്റമല്ല. വിദ്യാഭ്യാസ രംഗത്ത് കൂടുതൽ പേർ കടന്നുവന്നതോടെ പടിപടിയായി ഉണ്ടായ മാറ്റമാണിത്. കൂടുതൽ കുട്ടികൾ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്നതോടെ ശാശ്വതമായ മാറ്റം ഇനിയും ഉണ്ടാകും. അതിനു സഹായകമായ രീതിയിൽ സർക്കാർ നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികൾ കൃത്യമായി നടപ്പാക്കപ്പെടുന്നുണ്ടെന്ന് പരിശോധിച്ചു ഉറപ്പുവരുത്താൻ വനിതാ കമ്മീഷൻ തയ്യാറാകുമെന്നും അഡ്വ: പി. സതീദേവി പറഞ്ഞു.

Related posts

പൈപ്പിൽ നിന്ന് കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലി തർക്കം, ചീത്തവിളി; ഗർഭിണിയേയും ഭർത്താവിനെയും വെട്ടി അയൽവാസി

Aswathi Kottiyoor

വലിയ പാവകളിൽ കുട്ടികളുടെ മൂത്രം തളിച്ച് ആകർഷിക്കാൻ ശ്രമം; നരഭോജി ചെന്നായകളെ പിടികൂടാൻ പലവഴികൾ പയറ്റി യുപി

Aswathi Kottiyoor

ഇങ്ങനൊരു പാലം ഇന്ത്യയിലാദ്യം, വട്ടപ്പാറയിലെ ‘വണ്ടിമറിക്കും ഭൂത’ത്തെ കുടത്തിലാക്കും വളാഞ്ചേരി ബൈപ്പാസ്!

Aswathi Kottiyoor
WordPress Image Lightbox