24.4 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • ഹോക്കിയില്‍ ഇന്ത്യയുടെ പുത്തന്‍ തലമുറയെ വളര്‍ത്തിയെടുക്കാന്‍ ശ്രീജേഷിനാവും; ഇതിഹാസത്തെ വാഴ്ത്തി മോദിയുടെ കത്ത്
Uncategorized

ഹോക്കിയില്‍ ഇന്ത്യയുടെ പുത്തന്‍ തലമുറയെ വളര്‍ത്തിയെടുക്കാന്‍ ശ്രീജേഷിനാവും; ഇതിഹാസത്തെ വാഴ്ത്തി മോദിയുടെ കത്ത്

കൊച്ചി: പാരീസ് ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യ വെങ്കലം നേടുമ്പോള്‍ ശ്രീജേഷിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ഒളിംപിക്സോടെ താരം വിരമിക്കുകയും ചെയ്തു. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പോരില്‍ സ്‌പെയ്‌നിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ വെങ്കലം നേടിയത്. ആ മത്സരത്തില്‍ മാത്രമല്ല, ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനമായിരുന്നു ശ്രീജേഷ് പുറത്തെടുത്തത്.

ഇപ്പോള്‍ ശ്രീജേഷിന്റെ പ്രകടനത്തെ വാഴ്ത്തി താത്തിന് കത്തയച്ചിരിക്കുയാണ് പ്രധാന മന്ത്രി നരേന്ദ്രമോദി. ശ്രീജേഷ് ഇന്ത്യയെ കാക്കുമെന്ന് എപ്പോഴും ആരാധകര്‍ വിശ്വസിച്ചു. നേട്ടങ്ങളിലും വിനയം കൈവിടാതിരുന്നത് ശ്രീജേഷിന്റെ സവിശേഷതയാണെന്നും പ്രധാനമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. ജൂനിയര്‍ ടീം പരിശീലക പദവി ചുമതലയേറ്റെടുക്കുന്ന ശ്രജേഷിന് മോദി ആശംസകള്‍ നേര്‍ന്നു. ലോകം കീഴടക്കുന്ന പുതുതലമുറയെ ശ്രീജേഷ് രൂപപ്പെടുത്തുമെന്ന് ഉറപ്പുണ്ടെന്ന് മോദി കത്തില്‍ കുറിച്ചു. പാരിസ് ഒളിംപിക്‌സ് വെങ്കല മെഡല്‍ നേട്ടത്തിന് ശേഷം ശ്രീജേഷും കുടുംബവും പ്രധാനമന്ത്രിയെ നേരില്‍ കണ്ടിരുന്നു. കത്ത് ലഭിച്ച കാര്യം ശ്രീജേഷ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

Related posts

തിരുവനന്തപുരത്ത് ഒരു കോളറ കേസ് കൂടി: 24 മണിക്കൂറിനിടെ 129 പേർക്ക് ഡെങ്കി; പനിക്ക് ചികിത്സ തേടിയത് 12508 പേർ

Aswathi Kottiyoor

ഉദ്ഘാടനത്തിനൊരുങ്ങി കൊച്ചി വാട്ടര്‍ മെട്രോ

Aswathi Kottiyoor

അക്രോപോളിസ് മാളില്‍ വന്‍ തീപിടിത്തം, നിരവധി പേര്‍ കുടുങ്ങി; വീഡിയോ

Aswathi Kottiyoor
WordPress Image Lightbox