22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഗർഭിണി ജീവനൊടുക്കിയ സംഭവം; യുവതിയുടെ നെറ്റിയിൽ ആഴത്തിലുള്ള മുറിവ്, ദുരൂഹത ആരോപിച്ച് കുടുംബം
Uncategorized

ഗർഭിണി ജീവനൊടുക്കിയ സംഭവം; യുവതിയുടെ നെറ്റിയിൽ ആഴത്തിലുള്ള മുറിവ്, ദുരൂഹത ആരോപിച്ച് കുടുംബം

കൊല്ലം: ഗര്‍ഭിണിയായ യുവതിയെ സുഹൃത്തിന്റെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. യുവതിയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടെന്നും മരണത്തില്‍ ദുരൂഹതയുമുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. കടയ്ക്കല്‍ കുമ്മിള്‍ തൃക്കണ്ണാപുരം ഷഹാന മന്‍സില്‍ ഫാത്തിമ (22) ആണ് മരിച്ചത്.

പുതുക്കോട് ചെറുകാടുള്ള വാടകവീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ഫാത്തിമ. ഭര്‍ത്താവുമായി പിണങ്ങിയ ഫാത്തിമ കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ സുഹൃത്തിനൊപ്പമാണ് താമസിക്കുന്നത്.

ഇടപ്പണ്ണ സ്വദേശിയായ ദീപുവാണ് ഫാത്തിമയുടെ സുഹൃത്ത്. ഇയാള്‍ക്ക് ആദ്യവിവാഹത്തില്‍ അഞ്ച് വയസ്സുള്ള കുട്ടിയുണ്ട്. ഫാത്തിമയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട് ദീപുവും ഫാത്തിമയും തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസിന് വിവരം ലഭിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Related posts

കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും മത്സരിച്ച് പാഞ്ഞു, മോട്ടോര്‍ വാഹന വകുപ്പ് പിന്തുടര്‍ന്ന് പിടികൂടി; കേസ്

Aswathi Kottiyoor

യു.എം.സിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതം; ബിൽഡിങ്ങ് ഓണേഴ്‌സ് അസോസിയേഷൻ

Aswathi Kottiyoor

ശബരിമലയിലെ തിരക്കിനിടയിൽ കുട്ടികളെയും സ്ത്രീകളെയും പ്രത്യേകം ശ്രദ്ധിക്കണം: ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox