21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • അമ്പലപ്പുഴയിൽ 11 തെരുവുനായ്ക്കൾ ചത്ത നിലയിൽ; നിരവധിയെണ്ണം അവശനിലയിൽ; വിഷം ഉള്ളിൽചെന്നെന്ന് നി​ഗമനം
Uncategorized

അമ്പലപ്പുഴയിൽ 11 തെരുവുനായ്ക്കൾ ചത്ത നിലയിൽ; നിരവധിയെണ്ണം അവശനിലയിൽ; വിഷം ഉള്ളിൽചെന്നെന്ന് നി​ഗമനം


ആലപ്പുഴ: അമ്പലപ്പുഴയിൽ നായകൾ കൂട്ടത്തോടെ ചത്ത നിലയിൽ. പായൽക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് 11 ഓളം തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടത്. ഇന്നലെ രാവിലെ മുതൽ പലസമയങ്ങളിൽ ആയി മൈതാനത്തിൻ്റെ പല ഭാഗത്തും നായകൾ അവശനിലയിൽ ചത്ത് വീഴുകയായിരുന്നു. വായിൽ നിന്ന് നുരയും പതയും വന്നിരുന്നു.

വിഷം ഉള്ളിൽ ചെന്നതായാണ് നിഗമനം. ചത്ത നായ്ക്കളെ പിന്നീട് ക്ഷേത്രം ജീവനക്കാർ കുഴിച്ചു മൂടി. ആരാണ് നായ്ക്കൾക്ക് വിഷം നൽകിയതെന്ന കാര്യത്തിൽ വ്യക്തത ഇല്ല. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ പ്രാഥമിക അന്വേഷണം മാത്രമാണ് പോലിസ് നടത്തിയത്. വാർത്ത പുറത്ത് വന്നതിന് പിന്നാലെ പഞ്ചായത്തും പ്രദേശവാസികളോട് വിവരങ്ങൾ തേടിയിട്ടുണ്ട്.

Related posts

ഹോസ്റ്റല്‍ സമയം രാത്രി 10 ആക്കി കുറച്ചു; കുസാറ്റില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം

Aswathi Kottiyoor

മണിപ്പുരിലെ വിവാദ വിഡിയോ: പിടിയിലായവരുടെ എണ്ണം നാലായി, അക്രമിയുടെ വീടിന് തീയിട്ടു

Aswathi Kottiyoor

ചാക്കപ്പൻ കവലയിൽ വച്ച് നിയന്ത്രണം നഷ്ടമായി, 15അടിയോളം ആഴമുള്ള കിണറ്റിലേക്ക്, ദമ്പതികൾക്ക് അത്ഭുത രക്ഷ

Aswathi Kottiyoor
WordPress Image Lightbox