ഉത്സവകാലങ്ങളിൽ മാത്രമാണ് കൺസ്യൂമര്‍ സബ്സിഡി ലഭിക്കുന്നത്. എന്നാൽ സാധനങ്ങൾക്ക് വിലക്കൂടുതൽ സപ്ലൈകോയിലെന്നാണ് കണക്കുകൾ. പര്‍ച്ചേസ് വില കൂടിയതിനെ തുടര്‍ന്നാണ് സപ്ലൈകോ ഉൽപ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത് അടുത്തിടെയാണ്. തീരുമാനം നടപ്പിൽ വന്നതാകട്ടെ ഓണച്ചന്തകൾ തുടങ്ങിയപ്പോഴും. സപ്ലൈകോക്ക് 250 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുയും ചെയ്തു.
തൊട്ടുപിന്നാലെയാണ് കണ്‍സ്യൂമര്‍ ഫെഡും ഓണച്ചന്തകൾ തുടങ്ങിയത്. സര്‍ക്കാര്‍ 16 കോടി രൂപ കൺസ്യൂമര്‍ ഫെഡിന് നൽകുകയും ചെയ്തു. പഴയ നിരക്കിൽ തന്നെ ഉൽപ്പന്നങ്ങൾ വില്‍ക്കാനാണ് സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ ഫെഡിന് നിര്‍ദ്ദേശം നല്‍കിയത്. ഇതോടെയാണ് സപ്ലൈകോയെക്കാൾ പല ഉൽപ്പന്നങ്ങള്‍ക്കും കണ്‍സ്യൂമര്‍ ഫെഡിൽ വില കുറഞ്ഞത്. സംസ്ഥാനത്ത് 1500 ചന്തകളാണ് ഓണക്കാലത്ത് കണ്സ്യൂമര്‍ ഫെഡ് നടത്തുന്നത്. ഉത്സവ സീസണുകളിൽ മാത്രമാണ് സർക്കാർ കൺസ്യൂമർഫെഡിന് സബ്സിഡി നൽകുന്നത്.