21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • മലയാളി പാചക തൊഴിലാളി ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു
Uncategorized

മലയാളി പാചക തൊഴിലാളി ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ പാചകത്തൊഴിലാളിയായി ജോലിചെയ്യുന്ന മലയാളി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം നോര്‍ത്ത് പറവൂരിലെ മനക്കപ്പടി കരോട്ടകാട്ടില്‍ ഹൗസില്‍ അബ്ദുല്‍ അജി (55) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ റോള പാര്‍ക്കിന് സമീപത്തുവെച്ചാണ് കുഴഞ്ഞുവീണത്.

ഭക്ഷണ വിതരണത്തിന് പിന്നാലെ റൂമിലേക്ക് വരുന്നതിനിടയിലാണ് സംഭവം. സമീപത്തുള്ളവര്‍ ഉടന്‍ ഷാര്‍ജയിലെ കുവൈറ്റ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല. മൃതദേഹം കുവൈറ്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ഷമീന, മക്കള്‍: മുഹമ്മദ് ആഷിഖ്, ലബീബ, മരുമക്കള്‍: ആയിഷ, അക്ബര്‍ ഷാ.

Related posts

ഭാര്യ മരിച്ചതോടെ 14കാരിയായ ഭാര്യാ സഹോദരിയുമായി വിവാഹം; കസ്റ്റഡിലിരിക്കെ മരണം, സ്റ്റേഷന് തീയിട്ട് നാട്ടുകാർ

Aswathi Kottiyoor

യൂത്ത് കോൺഗ്രസ് സ്ഥാനാരോഹണം നടന്നു.

Aswathi Kottiyoor

കനത്ത മഴയിൽ തലസ്ഥാനം വെള്ളത്തിൽ, 500ലേറെ വീടുകളിൽ വെള്ളംകയറി; അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox