22.3 C
Iritty, IN
September 15, 2024
  • Home
  • Uncategorized
  • രണ്ടാഴ്ചത്തെ ഏറ്റവും കുറഞ്ഞ വില; ആശ്വാസത്തിൽ സ്വർണഭരണ ഉപഭോക്താക്കൾ
Uncategorized

രണ്ടാഴ്ചത്തെ ഏറ്റവും കുറഞ്ഞ വില; ആശ്വാസത്തിൽ സ്വർണഭരണ ഉപഭോക്താക്കൾ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ മൂന്നാം ദിനവും മാറ്റമില്ലാതെ തുടരുന്നു. തിങ്കളാഴ്ച സ്വർണവില 200 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53360 രൂപയാണ്.

യുഎസ് ഡോളർ ശക്തമായതിനെ തുടർന്ന് നാലാം ദിവസവും സ്വർണവില താഴോട്ടാണ്. എന്നാൽ, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുന്നതിനുള്ള പ്രതീക്ഷകളും ഇടിവിനെ പരിമിതപ്പെടുത്തിയേക്കാം. ഓഗസ്റ്റ് അവസാന ആഴ്ച മുതൽ സ്വർണവിലയിൽ ഇടിവുണ്ട്. നാല് ദിവസംകൊണ്ട് 360 രൂപയാണ് സംസ്ഥാനത്ത് സ്വർണത്തിന് കുറഞ്ഞത്. ഒരാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്നലെയും ഇന്നും സ്വർണവ്യാപാരം നടക്കുന്നത്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6670 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5530 രൂപയാണ്. അതേസമയം വെള്ളിയുടെ വില കുറഞ്ഞിട്ടുണ്ട്. തുടർച്ചയായ ഇടിവാണ് വെള്ളിയുടെ വിലയിലും ഉണ്ടായത്. ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയായി.

Related posts

60 ആഡംബര വാച്ചുകൾ, 40 ലക്ഷം രൂപ, 100ലധികം ഐ ഫോണുകൾ! അനധികൃത സ്വത്ത്, ഉദ്യോ​ഗസ്ഥന്റെ വീട്ടില്‍ വന്‍ റെയ്ഡ്

Aswathi Kottiyoor

കോഴിക്കോട് ​ഗർഭസ്ഥശിശുവും അമ്മയും മരിച്ചു; ഉള്ള്യേരി മെഡിക്കൽ കോളേജിനെതിരെ പരാതി നൽകി കുടുംബം

Aswathi Kottiyoor

ജില്ലാ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കല്‍ കസ്റ്റഡിയില്‍

Aswathi Kottiyoor
WordPress Image Lightbox