21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • വയറ്റിൽ ആറ് മാസം പ്രായമുള്ള ‘സ്റ്റോൺ ബോബി’; കടുത്ത വയറുവേദയുമായി എത്തിയ 27കാരിയിൽ കണ്ടെത്തിയത് അപൂർവ പ്രതിഭാസം
Uncategorized

വയറ്റിൽ ആറ് മാസം പ്രായമുള്ള ‘സ്റ്റോൺ ബോബി’; കടുത്ത വയറുവേദയുമായി എത്തിയ 27കാരിയിൽ കണ്ടെത്തിയത് അപൂർവ പ്രതിഭാസം


വിശാഖപട്ടണം: വയറുവേദനയുമായി എത്തിയ 27 വയസുകാരിയുടെ ശരീരത്തിൽ ഡോക്ടർമാർ കണ്ടെത്തിയത് അപൂർവ പ്രതിഭാസം. 24 ആഴ്ച വളർച്ചയെത്തിയ ‘സ്റ്റോൺ ബേബിയെ’ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. ലോകത്ത് അപൂർവമായി മാത്രമാണ് വയറിനുള്ളിൽ സ്റ്റോൺ ബേബി രൂപപ്പെടുന്ന പ്രതിഭാസം കണ്ടെത്തിയിട്ടുള്ളതെന്ന് ഡോക്ടർമാർ പറ‌ഞ്ഞു.

ഗർഭസ്ഥ ശിശു സ്ത്രീയുടെ ഗർഭാശയത്തിനുള്ളിൽ വെച്ച് മരിക്കുകയും എന്നാൽ അത് ശരീരത്തിലേക്ക് പുനഃരാഗികരണം ചെയ്യപ്പെടാൻ കഴിയുന്നതിലധികം വലുതായിരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ കുഞ്ഞിന്റെ ശരീരം വയറിനുള്ളിൽ തന്നെ അവശേഷിക്കുകയും അതിലേക്ക് കാത്സ്യം അടിഞ്ഞുകൂടുകയും ചെയ്യുന്നതിലൂടെയാണ് സ്റ്റോൺ ബേബിയായി മാറുന്നത്. ലിത്തോപീഡിയ എന്നും ഈ അവസ്ഥയെ വിശേഷിപ്പിക്കാറുണ്ട്. ഗർഭത്തിന്റെ പതിനാലാം ആഴ്ച മുതൽ ഗർഭകാലത്തിന്റെ അവസാനം വരെയുള്ള ഏത് സമയത്തും ഇത്തരത്തിലുള്ള ഒരു പ്രതിഭാസത്തിന് സാധ്യതയുണ്ട്.

ഗർഭമുണ്ടായ ശേഷം ആദ്യ സമയങ്ങളിൽ തന്നെ കുഞ്ഞ് മരണപ്പെടുകയും കാത്സ്യം അടിഞ്ഞുകൂടി അത് സ്റ്റോൺ ബേബിയായി മാറുകയും ചെയ്യുന്ന അവസ്ഥ, വർഷങ്ങളോളം രോഗി അറിയാതിരിക്കാനും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ചിലപ്പോൾ ആർത്തവ വിരാമത്തിന് ശേഷമായിരിക്കും ഇത് കണ്ടെത്തുക. അല്ലെങ്കിൽ രോഗി മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ട് പരിശോധനയ്ക്ക് വിധേയമാവുമ്പോൾ ഇത് കണ്ടെത്തപ്പെട്ടേക്കും.

Related posts

കൂട്ടുപുഴയിൽ വൻ MDMA വേട്ട*

Aswathi Kottiyoor

കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Aswathi Kottiyoor

ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പക; തിരുവനന്തപുരത്ത് 19കാരനെ വെട്ടിക്കൊലപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox