29.2 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • ‘അൽപ്പമൊന്ന് ആശ്വസിക്കാം’; സ്വര്‍ണവിലയിൽ നേരിയ കുറവ്
Uncategorized

‘അൽപ്പമൊന്ന് ആശ്വസിക്കാം’; സ്വര്‍ണവിലയിൽ നേരിയ കുറവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. 53,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6705 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 51,600 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില. ആഗസ്റ്റ് ഏഴിന് ഇത് 50,800 രൂപയിലേക്ക് ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. ആഗസ്റ്റ് രണ്ടാം വാരത്തോടെ പിന്നാലെ സ്വർണവില ഉയരുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ 20 ദിവസത്തിനിടെ ഏകദേശം 3000 രൂപയാണ് വര്‍ധിച്ചത്.

നേരത്തെ ജൂലൈ 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4500 രൂപയോളം ഇടിവ് വന്നിരുന്നു. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു.

Related posts

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു; സർവീസ് പെൻഷൻകാർക്കും വർധനവ്

Aswathi Kottiyoor

റേഷന്‍ മസ്റ്ററിങ് മുടങ്ങിയത് പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ വേണം,മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷനേതാവ്

Aswathi Kottiyoor

രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍: കേരളത്തില്‍ നിന്ന് 11 പേര്‍

Aswathi Kottiyoor
WordPress Image Lightbox