20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ഗാസയിലെ ആറര ലക്ഷം കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകാൻ ഡബ്ല്യുഎച്ച്ഒ; ആക്രമണത്തിന് ഇടവേള നൽകുമെന്ന് ഇസ്രയേൽ
Uncategorized

ഗാസയിലെ ആറര ലക്ഷം കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകാൻ ഡബ്ല്യുഎച്ച്ഒ; ആക്രമണത്തിന് ഇടവേള നൽകുമെന്ന് ഇസ്രയേൽ

ഗാസ: ഗാസയിലെ കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകുമെന്ന് ലോകാരോഗ്യ സംഘടന. ആറര ലക്ഷം കുട്ടികൾക്കാണ് പോളിയോ വാക്സിൻ നൽകുക. ഇതിനായി ആക്രമണം താൽക്കാലികമായി നിർത്തുമെന്ന് ഇസ്രയേൽ അറിയിച്ചു.

25 വർഷത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം ഗാസയിൽ പോളിയോ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പല രാജ്യങ്ങളും നിർമാർജ്ജനം ചെയ്ത പോളിയോ വീണ്ടും ഉണ്ടായതിൽ ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചിരുന്നു. അടിയന്തരമായി കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകണമെന്നും ഡബ്ല്യു എച്ച് ഒ ആവശ്യപ്പെട്ടു.

ഇന്ന് മുതൽ മൂന്ന് ദിവസം രാവിലെ 6 മുതൽ ഉച്ചയ്ക്ക് 3 വരെ ആക്രമണം നടത്തില്ലെന്ന് ഇസ്രയേൽ അറിയിച്ചു. ഏഴായിരത്തോളം ആരോഗ്യ പ്രവർത്തകരെ നിയോഗിച്ച് വാക്സിൻ വിതരണം ചെയ്യാനാണ് ലോകാരോഗ്യ സംഘടനയുടെ ശ്രമം. അതേസമയം പൂർണ വെടിനിർത്തലുണ്ടാവില്ലെന്ന് ഇസ്രയേൽ ആവർത്തിച്ചു.

അതിനിടെ കഴിഞ്ഞ ദിവസം വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. ഏറ്റവുമൊടുവിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ വെസ്റ്റ്ബാങ്കിൽ 9 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഒരേ സമയം നാല് നഗരങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് വിവരം. ജനവാസ മേഖലകളിൽ ഇസ്രയേൽ കൂട്ടക്കുരുതി നടത്തുകയാണെന്ന് പലസ്തീൻ ആരോപിച്ചു. എന്നാൽ തീവ്രവാദ വിരുദ്ധ ഓപ്പറേഷനാണെന്നാണ് തങ്ങൾ നടത്തിയതെന്നാണ് ഇസ്രയേലിന്‍റെ വിശദീകരണം. യുഎൻ പുറത്ത് വിടുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ 128 പലസ്തീൻ സ്വദേശികളാണ് വെസ്റ്റ് ബാങ്കിൽ ഒക്ടോബർ 7 ശേഷം കൊല്ലപ്പെട്ടത്. ഇതിൽ 26 കുട്ടികളും ഉൾപ്പെടുമെന്ന് യു എൻ വിശദമാക്കിയിട്ടുണ്ട്.

അതേസമയം 2023 ഒക്ടോബർ 7 ന് തുടങ്ങിയ ഇസ്രയേൽ ആക്രമണം 10 മാസം പിന്നിടുമ്പോൾ ഗാസയില്‍ 40,476 പേർക്ക് ജീവൻ നഷ്ടമായി. ഭൂരിഭാഗവും കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഇതുവരെ 93,647 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു. ഹമാസിന്‍റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കി റിപ്പോർട്ട് പുറത്തിറക്കിയത്. ജനസംഖ്യയുടെ 1.7% പേർ ഒക്ടോബർ 7 ന് ശേഷം കൊല്ലപ്പെട്ടെന്നാണ് കണക്ക്.

Related posts

മധ്യപ്രദേശിൽ ക്രിസ്ത്യൻ പള്ളി അതിക്രമിച്ച് കാവിക്കൊടി നാട്ടിയതായി പരാതി; ദൃശ്യങ്ങൾ വൈറൽ

Aswathi Kottiyoor

പ്ലസ് ടു വിദ്യാർത്ഥിനിയെ പലതവണ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു; 32 കാരനായ അധ്യാപകൻ അറസ്റ്റിൽ

Aswathi Kottiyoor

യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് 4.5 കിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox