29.8 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • ബദൽ പാത ആവശ്യവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത*
Uncategorized

ബദൽ പാത ആവശ്യവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത*

കേളകം : കണ്ണൂരിൽ നിന്ന് വയനാട്ടിലേക്ക് ചുരരഹിത പാതയായ അമ്പായത്തോട് തലപ്പുഴ താൽപത്തിനാലാം മൈൽ റോഡ് യാഥാർഥ്യമാക്കണമെന്ന ആവശ്യവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത. രൂപത പ്രസിഡൻ്റ് ശ്രീ ജിഷിൻ മുണ്ടയ്ക്കാതടത്തിൽ അധ്യക്ഷത വഹിച്ച ചുങ്കക്കുന്ന് – മാനന്തവാടി മേഖല സംയുക്തമായി നടന്ന യൂത്ത് ലിങ്ക് പരിപാടിയിൽ വെച്ച് ചുങ്കക്കുന്ന് മേഖല വൈസ് പ്രസിഡന്റ് കുമാരി മരിയ വലിയ വീട്ടിൽ ചുരം രഹിത പാത എന്ന ആവശ്യമായി പ്രമേയം അവതരിപ്പിച്ചു .

1973ൽ വനത്തിലൂടെ റോഡ് നിർമിക്കാൻ കൊട്ടിയൂർ പഞ്ചായത്തിന് വനഭൂമി പാട്ടത്തിന് നൽകിയിരുന്നു. ഇതിനെത്തുടർന്ന് മരങ്ങൾ മുറിച്ച് വഴിത്തെളിച്ചെങ്കിലും പിന്നീട് വനംവകുപ്പിൽനിന്ന് എതിർപ്പ് ഉയർന്നു. എന്നാൽ ഭൂമി പാട്ടത്തിന് നൽകിയ ഉത്തരവ് ഇതുവരെ സർക്കാർ പിൻവലിച്ചിട്ടില്ല. ബാവലിപ്പുഴയുടെ തീരുത്തുകൂടിയാണ് നിർദിഷ്‌ട പാത കടന്നുപോകുന്നത്.ഈ പാതയ്ക്ക് വേണ്ടി 2009 ൽ ബജറ്റിൽ പതിനാല് കോടി രൂപ സർക്കാർ നീക്കിവെച്ചിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല.
റോഡിന് അനുകൂലമായ റിപ്പോർട്ട് വയനാട് ജില്ലാ ഭരണകൂടവും നൽകിയിട്ടുണ്ട്. പദ്ധതി നടപ്പിലായാൽ പാൽച്ചുരവും നെടുംപൊയിൽചുരവുംവഴിയുള്ള ഗതാഗതം നിയന്ത്രിക്കാനാകും.ഈ ആവശ്യങ്ങൾ പരിഗണിച്ച് ചുരമില്ല പാതയ്ക്കു വേണ്ടി നടത്തി വരുന്ന എല്ലാ സമരപരിപാടികൾക്കും കെ.സി വൈ. എം മാനന്തവാടി രൂപത പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

കെ സി വൈ എം മാനന്തവാടി രൂപത ജനറൽ സെക്രട്ടറി ജസ്റ്റിൻ വർഗീസ് തെക്കേമുറിയിൽ, രൂപത കോഡിനേറ്റർ ജോബിൻ മാർട്ടിൻ തടത്തിൽ, രൂപതാ ഡയറക്ടർ ഫാ.സാന്റോ അമ്പലത്തറ, രൂപത ആനിമേറ്റർ സി.ബെൻസി ജോസ് എസ്.എച്ച്,
ചുങ്കക്കുന്ന് മേഖല ഡയറക്ടർ ഫാ. സന്തോഷ്‌ ഒറവാറന്തറ, ബോയ്സ് ടൗൺ വികാരി ഫാ. ജോണി പെരുമാട്ടിക്കുന്നേൽ, മാനന്തവാടി മേഖല പ്രസിഡന്റ്‌ ആൽബിൻ കുഴിഞ്ഞാലിൽകരോട്ട് , ചുങ്കക്കുന്ന് മേഖല വൈസ് പ്രസിഡന്റ് മരിയ വലിയവീട്ടിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിൽ മുപ്പതോളം പേർ പങ്കെടുത്തു.

Related posts

നീറ്റ് പരീക്ഷ വിവാദം; നിലപാട് കടുപ്പിച്ച് സുപ്രീംകോടതി, കേന്ദ്രത്തിനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും നോട്ടീസ്

Aswathi Kottiyoor

കേരളവര്‍മയില്‍ പോള്‍ ചെയ്ത വോട്ടുകൾ സംബന്ധിച്ച് വ്യത്യാസമുണ്ടെന്ന് ഹൈക്കോടതി, തെരഞ്ഞെടുപ്പ് രേഖകള്‍ ഹാജരാക്കണം

Aswathi Kottiyoor

അയോഗ്യനാക്കപ്പെട്ട എംപി’: ട്വിറ്റർ ബയോ മാറ്റി രാഹുൽ ഗാന്ധി

Aswathi Kottiyoor
WordPress Image Lightbox