22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • കെഎസ്ആര്‍ടിസിയ്ക്ക് 72 കോടി രൂപ അനുവദിച്ച് സർക്കാർ
Uncategorized

കെഎസ്ആര്‍ടിസിയ്ക്ക് 72 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയ്ക്ക് 72 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെന്‍ഷന്‍ വിതരണത്തിനായി കോര്‍പറേഷന്‍ എടുത്ത വായ്പയുടെ തിരിച്ചടവിനായാണ് പണം നല്‍കിയത്. കഴിഞ്ഞ ആഴ്ചയില്‍ ഇതേ ആവശ്യത്തിനായി 71.53 കോടിരൂപ അനുവദിച്ചിരുന്നു.

പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പെന്‍ഷന്‍ വിതരണത്തിനായി കോര്‍പറേഷന്‍ എടുത്ത വായ്പയുടെ തിരിച്ചടവാണ് സര്‍ക്കാര്‍ ഉറപ്പാക്കുന്നത്. ശമ്പളവും പെന്‍ഷനും മുടക്കം കൂടാതെ വിതരണം ചെയ്യുന്നത് ഉറപ്പാക്കാന്‍ പ്രതിമാസം 50 കോടി രൂപ സഹായമായി നല്‍കുന്നുണ്ട്. 5940 കോടി രൂപയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ കെഎസ്ആ‍ര്‍ടിസിക്ക് നൽകിയത്.

Related posts

എ കെ ബാലന്റെ മുൻ പേഴ്സണൽ സ്റ്റാഫിന്റെ മൃതദേഹം കിണറ്റിൽ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ

Aswathi Kottiyoor

അടയ്ക്കാത്തോട് ശാന്തിഗിരി എൽ പി സ്കൂളിൽ മൂന്നുതരം ചെടി ഇനം മുളകൾ നട്ടു

Aswathi Kottiyoor

വീട്ടമ്മ വായ്പ എടുത്തത് 4,000 രൂപ, മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ അയച്ച് ഭീഷണിപ്പെടുത്തി വാങ്ങിയത് 43,500; അറസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox