31.3 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • ‘അമ്മ അഞ്ചു ദിവസം നിശബ്ദത പാലിച്ചു, അവരിൽ നിന്നും ആത്മാർത്ഥത പ്രതീക്ഷിക്കുന്നില്ല’: ദീദി ദാമോദരൻ
Uncategorized

‘അമ്മ അഞ്ചു ദിവസം നിശബ്ദത പാലിച്ചു, അവരിൽ നിന്നും ആത്മാർത്ഥത പ്രതീക്ഷിക്കുന്നില്ല’: ദീദി ദാമോദരൻ


കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി തിരക്കഥാകൃത്തും ഡബ്ല്യുസിസി അം​ഗവുമായ ദീദി ദാമോദരൻ. നാലര വർഷം റിപ്പോർട്ട് പുറത്തുവിടാതെ വൈകിപ്പിച്ച സർക്കാർ നടപടി പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചുവെന്ന് ദീദി ദാമോദരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ സർക്കാരിനെ ആശ്രയിക്കലാണ് ഒപ്ഷനായുള്ളത്. ഒരു വ്യക്തിയെയല്ല, ഇച്ഛാശക്തിയുള്ള വ്യക്തിയാണ് അവിടെ ഇരിക്കുന്നതെങ്കിൽ നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും ദീദി ദാമോദരൻ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കടും വെട്ട് നടന്നെങ്കിൽ നിർഭാഗ്യകരമാണ്. സത്യമാണ് എങ്കിൽ വളരെ നിർഭാഗ്യകരമാണ്. അമ്മയുടെ പ്രതികരണത്തിൽ ആകാംക്ഷ ഇല്ല. ഇത്ര നേരവും പ്രതികരിച്ചില്ല. ഒന്ന് അന്വേഷിക്കാൻ പോലും തയാറായില്ല. കലാകാരൻമാർ ഇതു വരെ മിണ്ടാതിരുന്നുവെന്നും ദീദി ദാമോദരൻ പറഞ്ഞു. മൊഴി കൊടുത്ത സ്ത്രീകൾ ജീവൻ പണയം വെച്ചാണ് നൽകിയത്. വലിയ വലിയ ആളുകൾ ഉദ്ഘാടനങ്ങൾക്കുൾപ്പെടെ വരാറുണ്ട്. എല്ലാ വിഷയത്തിലും ഇവർ സംസാരിക്കാറുണ്ട്. ഇത്തരം വിഷയങ്ങളിൽ പ്രമുഖർ സംസാരിക്കേണ്ടതില്ല എന്നാണോ നിങ്ങൾ കരുതുന്നത്. മാധ്യമങ്ങൾ അവരോട് ഈ വിഷയത്തിൽ പ്രതികരണം ചോദിക്കണമെന്നും ദീദി ദാമോദരൻ പറഞ്ഞു. പേരുകൾ ഡബ്ല്യുസിസിയുടെ മാത്രം ഉത്തരവാദിത്തമല്ല, എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും ദീദി ദാമോദരൻ പറഞ്ഞു.

Related posts

*ആറാം ദിവസവും നഷ്ടം: നിഫ്റ്റി 16,950ന് താഴെ.*

Aswathi Kottiyoor

വായന പക്ഷാചരണം സംസ്ഥാനതല സമാപനം കണ്ണൂരിൽ

Aswathi Kottiyoor

മട്ടന്നൂരിൽ വാഹനാപകടത്തിൽ മൂന്നു വയസ്സുകാരൻ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox