22.2 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • വിനേഷിന്റെ ആരോപണങ്ങള്‍ തള്ളി ദില്ലി പൊലീസ്! സുരക്ഷ പിന്‍വലിച്ചത് കാരണം മറ്റൊന്നെന്ന് വിശദീകരണം
Uncategorized

വിനേഷിന്റെ ആരോപണങ്ങള്‍ തള്ളി ദില്ലി പൊലീസ്! സുരക്ഷ പിന്‍വലിച്ചത് കാരണം മറ്റൊന്നെന്ന് വിശദീകരണം

ദില്ലി: കഴിഞ്ഞ ദിവസമാണ് ഗുസ്തി താരം വിനേഷ് ഫോഗട്ട് ദില്ലി പൊലീസിനെതിരെ ആരോപണം ഉന്നയിച്ചത്. മുന്‍ ഗുസ്തി ഫെഡറഷന്‍ പ്രസിഡണ്ട് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ കോടതിയില്‍ മൊഴി കൊടുക്കേണ്ട വനിതാ ഗുസ്തി താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സുരക്ഷ ദില്ലി പോലീസ് പിന്‍വലിച്ചെന്നായിരുന്നു വിനേഷിന്റെ ആരോപണം. സാമൂഹ്യ മാധ്യമമായ എക്‌സിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം. എന്നാലിപ്പോള്‍ ആരോപണം തള്ളിയിരിക്കുകയാണ് ദില്ലി പൊലീസ്.

സുരക്ഷ പിന്‍വലിച്ചതല്ലെന്നും നിലവില്‍ പ്രതിഷേധങ്ങള്‍ ഹരിയാനയില്‍ നടക്കുന്നതിനാല്‍, അവിടുത്തെ പോലീസിന് ചുമതല കൈമാറിയതാണെന്നുമായിരുന്നു ദില്ലി പോലീസിന്റെ വിശദീകരണം. പാരീസ് ഒളിംപിക്‌സില്‍ വനിതകളുടെ ഫ്രീസ്‌റ്റൈല്‍ 50 കിലോ വിഭാഗത്തില്‍ 100 ഗ്രാം അമിത ഭാരത്തിന്റെ പേരില്‍ ഫൈനലില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു വിനേഷ്. തുടര്‍ന്ന് സ്വര്‍ണമെഡല്‍ നേടാനുള്ള അവസരം വിനേഷിന് നഷ്ടമായി. നാട്ടിലെത്തിയ താരത്തിന് വലിയ സ്വീകരണം ലഭിച്ചിരുന്നു. പിന്നാലെയായിരുന്നു താരത്തിന്റെ കുറിപ്പ്.

സ്വീകരണത്തിനിടെ വിനേഷ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു. അന്ന് ദില്ലിയില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. ”ഞങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ല, പോരാട്ടം തുടരും, സത്യം വിജയിക്കണമെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.” വിനേഷ് ശനിയാഴ്ച്ച മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിനേഷ് ഫോഗട്ട് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സജീവ രാഷ്ട്രീയത്തിലേക്ക് കടക്കില്ലെന്ന് വിനേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വിനേഷിനെ രാഷ്ട്രീയത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ്.

ബ്രിജ് ഭൂഷണെതിരെ ലൈംഗികതിക്രമ ആരോപണം ഉന്നയിച്ച് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ഭജറംഗ്പൂനിയ തുടങ്ങിയവര്‍ ജന്തര്‍ മന്തറില്‍ വലിയ സമരത്തിന് നേതൃത്വം നല്‍കിയിരുന്നു. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ബ്രിജ് ഭൂഷണെ ഫെഡറഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കുകയും ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

Related posts

ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Aswathi Kottiyoor

ചുരത്തില്‍ തടി കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞ് ക്ലീനറുടെ കൈ ഒടിഞ്ഞു

Aswathi Kottiyoor

ജനവാസ മേഖലയെ ഭീതിയിലാക്കുന്ന പുലിയെയും കടുവയെയും കൂടുവിച്ചു പിടിക്കണം ഇരിട്ടി താലൂക്ക് വികസന സമിതി

Aswathi Kottiyoor
WordPress Image Lightbox