28.5 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • ഹേമ കമ്മിറ്റി: നോവലല്ല, ക്രൈം റിപ്പോര്‍ട്ട്, പരാതിയുമായി മുന്നോട്ട് പോകും: രാഹുല്‍ മാങ്കൂട്ടത്തില്‍
Uncategorized

ഹേമ കമ്മിറ്റി: നോവലല്ല, ക്രൈം റിപ്പോര്‍ട്ട്, പരാതിയുമായി മുന്നോട്ട് പോകും: രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. മലയാള സിനിമയിലെ ഏറ്റവും മിസ്റ്റീരിയസ് ആയ സിനിമയെ വെല്ലുന്ന സ്‌ക്രിപ്റ്റ് പോലെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഏറ്റവും വലിയ തൊഴില്‍ മേഖലയാണ് സിനിമ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ ഒരു എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. തുടര്‍നടപടി ഉണ്ടായില്ല എന്നുള്ളത് സര്‍ക്കാരിന്റെ കൃത്യവിലോപമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പരാതിയുമായി മുന്നോട്ടു പോകും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒരു നോവലല്ല ക്രൈം റിപ്പോര്‍ട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

താരങ്ങള്‍ക്ക് പ്രത്യേക പൗരത്വം ഒന്നുമില്ല. നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരാണ്. ഗോവിന്ദച്ചാമിക്ക് ഇല്ലാത്ത എന്ത് എക്‌സ്ട്രാ പ്രിവിലേജാണ് സൂപ്പര്‍താരങ്ങള്‍ക്ക് ഉള്ളത്? ഇതിനുള്ള മറുപടി സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. കതകില്‍ മുട്ടുന്നത് നാല് വര്‍ഷവും തുടരട്ടെയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ കുറ്റപ്പെടുത്തി.

ഒരു മന്ത്രി രാജിവെക്കേണ്ട വിഷയത്തില്‍ സര്‍ക്കാര്‍ പെട്ടെന്ന് തീരുമാനം എടുത്തില്ലേ. പിന്നീട് ആ മന്ത്രിയെ തിരിച്ചെടുത്തു. അതേ സര്‍ക്കാര്‍ തന്നെയാണ് ഒരു റിപ്പോര്‍ട്ട് അഞ്ച് വര്‍ഷം പൂഴ്ത്തിവെച്ചത്. മന്ത്രി റിപ്പോര്‍ട്ട് വായിച്ചില്ലെന്ന് പറയുന്നു. പിന്നെ എന്തിനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

ജനപ്രതിനിധികളായ സിനിമാതാരങ്ങള്‍ വിഷയത്തില്‍ പ്രതികരിക്കണം. പ്രധാനപ്പെട്ട ഒരു സൂപ്പര്‍ താരം ഇന്ന് കേന്ദ്രമന്ത്രിയാണ്. സിനിമാ താരങ്ങളായ ഒരു മന്ത്രിയും എംഎല്‍എയും ഉണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ ഈ മൂന്നുപേരും മുന്നോട്ട് വരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ സിനിമ മേഖലയെ മുഴുവന്‍ അടച്ചാക്ഷേപിക്കുകയാണ്. തെറ്റ് ചെയ്ത ആളുകളെ ബോധപൂര്‍വ്വം രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. കുറ്റം ചെയ്ത ആളുകളെ വണ്‍ ടു ത്രീ എന്ന് പറഞ്ഞ് നിയമത്തിന് മുന്നില്‍ എത്തിക്കണം. വിഷയത്തില്‍ സര്‍ക്കാര്‍ മൗനം വെടിയണം. കുറ്റം ചെയ്ത താരത്തെ പുറത്ത് കൊണ്ട് വരാനുള്ള ബാധ്യത പൊതു സമൂഹത്തിനുണ്ടെന്ന് പറഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ ഡ്രഗ് പെഡലിങ്ങിനെതിരെ എന്തുകൊണ്ട് എഫ്‌ഐആര്‍ ഇട്ടില്ലെന്നും ചോദിച്ചു.

Related posts

ഓൺലൈൻ കൺസൾട്ടേഷനിടെ നഗ്നതാ പ്രദര്‍ശനം; വനിതാ ഡോക്ടറുടെ പരാതിയിൽ അറസ്റ്റ്.* പത്തനംതിട്ട ∙ ഓൺലൈൻ കൺസൾട്ടേഷനിടെ വനിതാ

Aswathi Kottiyoor

വയോധികര്‍ക്കായുള്ള കട്ടില്‍ വിതരണത്തെ ചൊല്ലി കോണ്‍ഗ്രസുകാര്‍ തമ്മിലടി; വിവാദം

Aswathi Kottiyoor

സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു

Aswathi Kottiyoor
WordPress Image Lightbox