23.4 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വർഷത്തെ മൊറട്ടോറിയം, എഴുതി തള്ളുന്നതിൽ അതാത് ബാങ്കുകൾ അന്തിമ തീരുമാനം എടുക്കും
Uncategorized

ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വർഷത്തെ മൊറട്ടോറിയം, എഴുതി തള്ളുന്നതിൽ അതാത് ബാങ്കുകൾ അന്തിമ തീരുമാനം എടുക്കും

തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. എല്ലാവരും മരിച്ച കുടുംബങ്ങളുടെ കണക്ക് അതാത് ബാങ്കുകളിൽ നിന്ന് എടുക്കും.വായ്പ എഴുതി തള്ളുന്നതിൽ അതാത് ബാങ്കുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. എല്ലാവരും മരിച്ച കുടുംബങ്ങൾ, കുടുംബനാഥൻ മരിച്ച കുടുംബങ്ങൾ എന്നിവരുടെ വായ്പ എഴുതിത്തള്ളണമെന്ന ശുപാർശയാണ് നൽകുക. വായ്പ പൂർണമായും എഴുതിത്തള്ളണമെന്ന തീരുമാനമെടുക്കാൻ സമിതിക്ക് അധികാരമില്ല. കൃഷിയിടവും കൃഷിയും നശിച്ചവരുടെ വായ്പ എഴുതി തള്ളാൻ ബാങ്കുകളോട് നിർദ്ദേശിച്ചു

കാർഷിക വായ്പകൾക്ക് അഞ്ച് വർഷത്തെ സാവകാശം അനുവദിക്കും. ആദ്യ ഒരു വർഷം മൊറോട്ടോറിയം ഉണ്ടാകും. അത് ചെറുകിട സംരംഭകർക്ക് കൂടി ബാധകമാക്കാനും ബാങ്കേഴ്സ് സമിതി ശുപാർശ നല്‍കും.

ഏറ്റവും അധികം വായ്പ നൽകിയത് ഗ്രാമീൺ ബാങ്കാണ്. ആകെ 12 ബാങ്കുകളിലായാണ് ദുരന്ത ബാധിതരുടെ വായ്പ ബാധ്യതകളുള്ളത്. 3220 പേർ 35.32 കോടി വായ്പ എടുത്തിട്ടുണ്ട്. അതില്‍ കൃഷി വായ്പ 2460 പേർ എടുത്തിട്ടുണ്ട്. അത് 19.81 കോടിയാണ്. 245 പേർ ചെറുകിട സംരംഭകരാണ്. 3.4 കോടിയാണ് ഇവരെടുത്ത വായ്പ.

Related posts

മദ്യപിക്കുന്നതിനിടെ വാക്ക് തർക്കം; കണ്ണൂരിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

Aswathi Kottiyoor

ആധാർ വിവരങ്ങൾ നഷ്ടപ്പെടില്ല, ‘മാസ്ക്’ ഉപയോഗിക്കാം; എങ്ങനെ ലഭിക്കും എന്നറിയാം

Aswathi Kottiyoor

ആരോഗ്യ കേന്ദ്രത്തിൽ അണലി; കണ്ടത് കുട്ടികള്‍ക്ക് വാക്സിനേഷൻ നൽകുന്ന മുറിയിൽ

Aswathi Kottiyoor
WordPress Image Lightbox