23.4 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • സിജോ തോമസിൽ നിന്നും പിടിച്ച പണം തിരികെ നൽകുമെന്ന് വിലങ്ങാട് കേരള ഗ്രാമീണ്‍ ബാങ്ക്
Uncategorized

സിജോ തോമസിൽ നിന്നും പിടിച്ച പണം തിരികെ നൽകുമെന്ന് വിലങ്ങാട് കേരള ഗ്രാമീണ്‍ ബാങ്ക്


കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ സഹായധനം കയ്യിട്ടുവാരിയ കേരള ഗ്രാമീണ്‍ ബാങ്ക് അധികൃതര്‍ തിരുത്തലിനൊരുങ്ങുന്നു. സിജോ തോമസിനെ ഗ്രാമീൺ ബാങ്ക് ബ്രാഞ്ച് മാനേജർ വിളിച്ചു. സിജോയിൽ നിന്നും ഉരുൾപൊട്ടലിൽ കട നഷ്ടപെട്ട കാര്യം കാണിച്ച് കത്ത് വാങ്ങി പണം തിരികെ നൽകാൻ നടപടി എടുക്കുമെന്ന് ബാങ്ക് മാനേജർ അറിയിച്ചു.

ഉരുൾപൊട്ടലിൽ വരുമാന മാർഗമായ കട നഷ്ടമായ സിജോ തോമസിൽ നിന്ന് 15000 രൂപയാണ് പിടിച്ചത്.വരുമാനം നിലച്ചതോടെ ഒരാൾ സഹായ ധനമായി നൽകിയ പണമാണ് ഗ്രാമീൺ ബാങ്ക് പിടിച്ചത്. 14 ആം തിയ്യതി ഉച്ചക്കാണ് പണം അക്കൗണ്ടിൽ എത്തിയത്. അന്ന് തന്നെ ബാങ്ക് പണം പിടിച്ച് എടുത്തു. ഗ്രാമീൺ ബാങ്കിൽ സിജോ തോമസിന് ലോൺ ഉണ്ടായിരുന്നു. ലോൺ തിരിച്ചടവ് തുകയാണ് പിഴ സഹിതം പിടിച്ചത്. വിലങ്ങാട് സിജോ നടത്തിയിരുന്ന കട പൂർണമായും ഉരുൾപൊട്ടലിൽ ഒലിച്ചു പോയിരുന്നു

Related posts

ഭാര്യയും മകളും നാട്ടിലേക്ക് മടങ്ങിയത് ഒഴാഴ്ച മുമ്പ്; താമസസ്ഥലത്ത് പ്രവാസി മലയാളി യുവാവ് മരിച്ച നിലയിൽ

Aswathi Kottiyoor

കാനാട് ‘എൽ പി സ്കൂളിലേക്ക് ഓട്ടോമാറ്റിക് വെജിറ്റബിൾ കട്ടിങ് മെഷീൻ നൽകി

Aswathi Kottiyoor

പ്രതീക്ഷയുടെ ഒരു മണിക്കൂർ, അർജുനായുള്ള തെരച്ചിൽ നിർണായക ഘട്ടത്തിൽ, കണ്ടെത്തിയാലുടൻ എയർലിഫ്റ്റ്

Aswathi Kottiyoor
WordPress Image Lightbox