September 19, 2024
  • Home
  • Uncategorized
  • ‘ജലനിരപ്പ് അപകടകരം, നദിയിലിറങ്ങരുത്’; മണിമല, അച്ചന്‍കോവില്‍ നദീതീരത്ത് താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
Uncategorized

‘ജലനിരപ്പ് അപകടകരം, നദിയിലിറങ്ങരുത്’; മണിമല, അച്ചന്‍കോവില്‍ നദീതീരത്ത് താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്


കോട്ടയം: മണിമല, അച്ചൻകോവിൽ നദികളുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാ​ഗ്രതാ നിർദേശം. നദികളിൽ അപകടകരമായ നിലയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മണിമല നദിയിൽ ഓറഞ്ച് അലർട്ടും അച്ചൻകോവിൽ നദിയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

കേന്ദ്ര ജലകമ്മീഷന്റെ (CWC) കല്ലൂപ്പാറ സ്റ്റേഷൻ, സംസ്ഥാന ജലസേചന വകുപ്പിന്റെ മണിമല സ്റ്റേഷൻ, വള്ളംകുളം സ്റ്റേഷൻ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകട നിരപ്പിലെത്തിയിരിക്കുന്ന സാഹചര്യത്തിൽ നദിക്കരയിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന് അറിയിപ്പുണ്ട്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

Related posts

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടി മുഖ്യമന്ത്രിയെ തിരിഞ്ഞുകൊത്തി : യൂത്ത് കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റി

Aswathi Kottiyoor

‘37,535 പോസ്റ്ററുകളും 4,539 ബാനറുകളും’; കോട്ടയത്ത് ഇതുവരെ നീക്കം ചെയ്തത് 43,093 പ്രചരണ സാമഗ്രികള്‍

Aswathi Kottiyoor

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് പൂട്ടിയിട്ട് എംഎസ്എഫ് പ്രതിഷേധം

Aswathi Kottiyoor
WordPress Image Lightbox