25.9 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍; ഇത്തവണത്തെ വിജയികള്‍ ഇവരാണ്- പൂര്‍ണ്ണമായ ലിസ്റ്റ്
Uncategorized

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍; ഇത്തവണത്തെ വിജയികള്‍ ഇവരാണ്- പൂര്‍ണ്ണമായ ലിസ്റ്റ്


തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡാണ് പ്രഖ്യാപിച്ചത്. 160 ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടത്. രണ്ട് ഘട്ടമായി ഇവ പരിശോധിച്ച് അവസാനഘട്ടത്തില്‍ 38 ചിത്രങ്ങളാണ് ജൂറി വിലയിരുത്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

സമ്പൂര്‍ണ്ണ അവാര്‍ഡ് വിവരം ഇങ്ങനെ

മികച്ച ചിത്രം: കാതല്‍ (സംവിധാനം ജിയോ ബേബി)
മികച്ച രണ്ടാമത്തെ ചിത്രം: ഇരട്ട (സംവിധാനം രോഹിത്)
മികച്ച സംവിധായകൻ: ബ്ലസ്സി (ആടുജീവിതം)
മികച്ച നടൻ പൃഥ്വിരാജ് (ആടുജീവിതം)
മികച്ച നടി ഉര്‍വശി (ഉള്ളൊഴുക്ക്), ബീന ആര്‍ ചന്ദ്രൻ (തടവ്)
മികച്ച സ്വഭാവ നടൻ വിജയരാഘവൻ (പൂക്കാലം)
മികച്ച സ്വഭാവ നടി ശ്രീഷ്‍മ ചന്ദ്രൻ (പൊമ്പിളൈ ഒരുമൈ)
മികച്ച ബാലതാരം (ആണ്‍): അവ്യുക്ത് മേനോന്‍ (പാച്ചുവും അത്ഭുതവിളക്കും)
മിരച്ച ബാലതാരം (പെണ്‍): തെന്നല്‍ അഭിലാഷ് (ശേഷം മൈക്കില്‍ ഫാത്തിമ)
മികച്ച കഥാകൃത്ത് ആദര്‍ശ് സുകുമാരൻ (കാതല്‍)
മികച്ച ഛായാഗ്രാഹണം സുനില്‍ കെ എസ് (ആടുജീവിതം)
മികച്ച തിരക്കഥാകൃത്ത് രോഹിത് (ഇരട്ട)
മികച്ച അവലംബിത തിരക്കഥയ്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ആടുജീവിതത്തിലൂടെ ബ്ലസ്സിക്ക്.
മികച്ച ഗാനരചയിതാവ് ഹരീഷ് മോഹൻ (ചാവേര്‍)
സംഗീത സംവിധാനം: ജസ്റ്റിൻ വര്‍ഗീസ് (ചാവേര്‍)
മികച്ച സംഗീത സംവിധായകൻ (പാശ്ചാത്തല സംഗീതം): മാത്യൂസ് പുളിക്കല്‍ (കാതല്‍)
മികച്ച പിന്നണി ഗായകൻ: വിദ്യാധരൻ മാസ്റ്റര്‍
മികച്ച ശബ്‍ദരൂപ കല്‍പന : ജയദേവൻ, അനില്‍ രാധാകൃഷ്‍ണൻ (ഉള്ളൊഴുക്ക്)
മികച്ച ശബ്‍ദമിശ്രണം : റസൂല്‍ പൂക്കുട്ടി, ശരത്‍ മോഹൻ (ആടുജീവിതം)
മികച്ച മേക്കപ്പ് : രഞ്‍ജിത്ത് അമ്പാടി (ആടുജീവിതം)
മികച്ച കലാസംവിധാനം: മോഹന്‍ദാസ് (2018)
മികച്ച സിങ്ക് സൗണ്ട്: ഷമീര്‍ അഹമ്മദ് ( ഒ ബേബി)
മികച്ച പ്രൊസസ്സിംഗ് ലാബ്, കളറിസ്റ്റ്: വൈശാഖ് ശിവ ഗണേഷ് ന്യൂബ് സിറസ്
മികച്ച ഡബ്ബിംഗ് ആര്‍ടിസ്റ്റ് (ആണ്‍): റോഷന്‍ മാത്യു( ഉള്ളൊഴുക്ക്, വാലാട്ടി)
മികച്ച ഡബ്ബിംഗ് ആര്‍ടിസ്റ്റ് (പെണ്‍): സുമംഗല (ജനനം 1947 പ്രണയം തുടരുന്നു)
മികച്ച നൃത്ത സംവിധാനം: ജിഷ്ണു (സുലേഖ മന്‍സില്‍)
മികച്ച വിഷ്വല്‍ എഫക്ട്സ്: ആന്‍ഡ്രൂ ഡിക്രൂസ്, വൈശാഖ് ബാബു (2018)
സ്ത്രീ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിനുള്ള പ്രത്യേക പുരസ്കാരം: ശാലിനി ഉഷാദേവി (എന്നെന്നും)
വസ്‍ത്രാലങ്കാരം : ഫെബിന (ഓ ബേബി)
കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം: ആടുജീവിതം (സംവിധാനം ബ്ലെസ്സി)
മികച്ച നവാഗത സംവിധായകൻ : ഫാസില്‍ റസാഖ് (തടവ്)
മികച്ച സിനിമയ്‍ക്കുള്ള ജൂറി പുരസ്‍കാരം ഗഗനചാരിക്കാണ്.
മികച്ച നടനുള്ള ജൂറി പരാമര്‍ശം: കൃഷ്‍ണൻ (ജൈവം), ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍)
ചലച്ചിത്ര ഗ്രന്ഥം- മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ (കിഷോര്‍ കുമാര്‍)
മികച്ച ചലച്ചിത്ര ലേഖനം: ഡോ. രാജേഷ് എംആര്(ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകള്‍)
മികച്ച പുസ്തകം ജൂറി പരാമര്‍ശം: പി പ്രേമചന്ദ്രന്‍, കാമനകളുടെ സാംസ്കാരിക സന്ദര്‍ഭങ്ങള്‍
മികച്ച ലേഖനം ജൂറി പരാമര്‍ശം: ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തില്‍ ചരിത്രവും രാഷ്ട്രീയവും ആനൂപ് കെആര്‍.

Related posts

സംസ്ഥാന ചലച്ചിത്ര അവാർഡ്‌ പ്രഖ്യാപനം മാറ്റിവച്ചു

Aswathi Kottiyoor

കാസർകോട്ടെ ഹോസ്റ്റൽ മുറിയിൽ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം

Aswathi Kottiyoor

അടിതെറ്റി ചെന്നൈ; ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം

Aswathi Kottiyoor
WordPress Image Lightbox