26.7 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • പേരട്ട സെന്റ് ജോസഫ്സ് സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Uncategorized

പേരട്ട സെന്റ് ജോസഫ്സ് സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു


ഇരിട്ടി: പേരട്ട സെന്റ് ജോസഫ്സ് സ്കൂളിൽ രാജ്യത്തിന്റെ 78-ാ൦ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പി. ടി. എ പ്രസിഡണ്ടും വാർഡ് മെമ്പറുമായ ശ്രീ ബിജു വെങ്ങല പള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ടെസ്സി മാത്യു സ്വാഗതം ആശംസിച്ചു കൊണ്ട് കുട്ടികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. കൂട്ടുപുഴ ചെക്ക് പോസ്റ്റിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ റാഫി കെ.വി പതാക ഉയർത്തി. ശേഷം സദസിനെ അഭി സംബോധന ചെയ്തു കൊണ്ട് സംസാരിച്ചു. സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് നേടിയെടുത്ത ഉജ്ജ്വലമായ സമര പോരാട്ടങ്ങളെ കുറിച്ചും അതുകൊണ്ടുതന്നെ അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ അദ്ദേഹം ഓർമ്മപ്പെടുത്തി.യുവതലമുറയെ പിടികൂടി കൊണ്ടിരിക്കുന്ന ലഹരിയെ എങ്ങനെ ഒഴുവാക്കാം എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തു, സ്കൂൾമാനേജർ സിസ്റ്റർ ക്രിസ്റ്റീൻ, പി.ടി. എ പ്രസിഡന്റ്‌ ശ്രീ, ബിജു വെങ്ങലപ്പള്ളി, സ്കൂൾ ലീഡർ ശിഖ ബിന്നി എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കുട്ടികളുടെവിവിധ ഹൗസ് യൂണിഫോം അണിഞ്ഞുള്ള മാർച്ച്‌ പാസ്ററ്, ദേശഭക്തിഗാനം, പ്രസംഗം, യു. കെ. ജി വിദ്യാർത്ഥിനി ഇവാനിയ അവതരിപ്പിച്ച ഹുലഹൂഫ് ഡാൻസ് എന്നിവ ചടങ്ങിന് മിഴിവേകി. എക്സൈസ് പ്രിവൻ്റീവ് ഓഫീസർസി എം ജെയിംസ് ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജുനീഷ് എപിഎന്നിവർ സന്നിഹിതരായിരുന്നു സ്റ്റാഫ് പ്രതിനിധി ജയിമി ടീച്ചർ നന്ദി അർപ്പിച്ച് സംസാരിച്ചു. 300 ഓളം കുട്ടികൾ പങ്കെടുത്തു.

Related posts

സഞ്ചാരികളെ നിരാശരാക്കി നിടുംപൊയിൽ-മാനന്തവാടി ചുരം പാത.

Aswathi Kottiyoor

മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ചു: പി.സി ജോർജിനെതിരെ വനിതാ കമ്മീഷന് പരാതി

Aswathi Kottiyoor

വാട്‌സാപ്പ് സന്ദേശങ്ങള്‍ക്ക് തെളിവുമൂല്യമില്ല; നിര്‍ണായക പരാമര്‍ശവുമായി സുപ്രീംകോടതി.

Aswathi Kottiyoor
WordPress Image Lightbox